24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ൽ സമ്മാനം
Kerala

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ൽ സമ്മാനം

അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് സ​മ്മാ​നം ന​ല്‍​കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത്. അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​രെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ല്‍ ക്യാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

സ​ഹാ​യി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് യോ​ഗ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷ​മാ​കും അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഇ​തു​സം​ബ​ന്ധി​ച്ച് മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ത്ത​രം സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ലു​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പ്ര​കാ​രം അ​വാ​ര്‍​ഡി​നു​ള്ള അ​ര്‍​ഹ​ത ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ള്‍​ക്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.

ഉ​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ല്‍ അ​ക്കാ​ര്യം നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ ജി​ല്ലാ​ത​ല അ​പ്രൈ​സ​ല്‍ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ക്കും. ഇ​തി​ന്‍റെ ഒ​രു പ​ക​ര്‍​പ്പ് ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ള്‍​ക്ക് ന​ല്‍​കു​ക​യും ചെ​യ്യും.

ജി​ല്ലാ​ത​ല അ​പ്രൈ​സ​ല്‍ ക​മ്മി​റ്റി ഇ​ത്ത​രം ശി​പാ​ര്‍​ശ​ക​ള്‍ എ​ല്ലാ​മാ​സ​വും പ​രി​ശോ​ധി​ച്ച് അ​ര്‍​ഹ​മാ​യ​വ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​ണ് ക്യാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് വി​ല​യി​രു​ത്താ​നാ​യി സം​സ്ഥാ​ന​ത​ല നി​രീ​ക്ഷ​ണ​സ​മി​തി​ക്കും രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്. മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ യോ​ഗം ചേ​രു​ന്ന സ​മി​തി ഏ​റ്റ​വും സ്തു​ത്യ​ര്‍​ഹ​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വെ​ച്ച മൂ​ന്നു​പേ​രെ ദേ​ശീ​യ അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ലേ​യ്ക്ക് നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്യും.

സം​സ്ഥാ​ന​ത​ല നി​രീ​ക്ഷ​ണ​സ​മി​തി​യി​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നും ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, ട്രാ​ഫി​ക് ആ​ന്‍റ് റോ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ഐ​ജി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യു​മാ​ണ്.

Related posts

*വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

ജൂ​ൺ ഒ​ന്പ​ത് മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം

Aswathi Kottiyoor

എൻസിഇആർടി പാഠപുസ്‌തക പരിഷ്‌കരണം: ശക്തമായ വിമർശനവുമായി സിറോ മലബാർ സഭ

Aswathi Kottiyoor
WordPress Image Lightbox