ഇരിട്ടി: സഭ എക്കാലവും പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നേറിയതെന്നും വർത്തമാനകാല പ്രതിസന്ധികൾക്കിടയിലും ചുമതല ഏറ്റെടുക്കുന്നത് സന്തോഷത്തോടെയാണെന്നും ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ദൈവം തന്ന ദാനം ഓരോ വിശ്വാസിയും നന്ദി യോടെ ഓർക്കണമെന്നും തലശ്ശേരി അതിരൂപതയുടെ പുതിയ ഇടയൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് സ്വന്തം ഇടവകയായ ചരളിൽ ഇടവക സമൂഹം നൽകിയ സ്വീകരണവും അനുമോദനവും ഏറ്റുവാങ്ങി മറുപടിപ്രസ ഗം നടത്തുകയായിരുന്നുഅദ്ദേഹം. ആർച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത ശേഷം ചരലിലെ ചരളിലെ തറവാട് വീട്ടിൽ എത്തിയ ശേഷമാണ് അദ്ദേഹം ദേവാലയത്തിൽ എത്തിയത്. ഇവിടെ എത്തിയ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ഇടവക വികാരി ഫാ. ജയിസ് കുരിശും മൂട്ടിലിന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് നൽകിയത്. വിശുദ്ധ കുർബാനക്ക് ശേഷം ചരൾ സെന്റ് സെബാസ്റ്റ്യൻ സ് ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ വികാരി ഫാ. ജെയ്സ് കുരിശും മുട്ടിൽ ആമുഖ പ്രഭാഷണം നടത്തി. ഫാ. അഗസ്റ്റിൻ പാംപ്ലാനി, ഫാ. ബിജോഷ് ശൗര്യംതടത്തിൽ, ജോസ് ചാക്കോ കാരയ്ക്കാട്ട്, സിസ്റ്റർ . ഷൈനി മരിയ, ജോയ് വടക്കേമുറി, ഡെയ്സി കണയമാക്കുന്നേൽ, സിന്ധു കടുപ്പിൽ, റോൾഫ് പുഞ്ചയിൽ, മാർ ഐവിൻ ആന്റണി, ഷാജി പുളിച്ചു മാക്കൽ, കുമാരി നിയറോസ് തേനോത്ത്, സോളി രാമച്ചനാട്ട്, ജോർജ് കാഞ്ഞിരത്തിങ്കൽ, മാസ്റ്റർ അലൻ എടത്തിനാൽ, മാർ. എഡ്വിൻ കാഞ്ഞിരത്തിങ്കൽ , സെബാസ്റ്റ്യൻ പാം പ്ലാനി , ജോസ് കാരക്കാട്ട്, ജോസ് ശൗര്യാംതടത്തിൽ, ബെന്നി പാലക്കൽ, ജോണി ഒറ്റപ്ലാക്കൽ, ജെറിഷ് തട്ടാoപറമ്പിൽ, സജി കരിമ്പുഴിക്കരോട്ട് എന്നിവർ പ്രസംഗിച്ചു .