• Home
  • Kerala
  • 49 ആദിവാസി കുടുംബങ്ങൾക്ക് വയനാട്ടിൽ വീടൊരുങ്ങി
Kerala

49 ആദിവാസി കുടുംബങ്ങൾക്ക് വയനാട്ടിൽ വീടൊരുങ്ങി

വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങി. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ ഏഴ് ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിച്ചിരിക്കുന്നത്.
റോഡുകളുടേയും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളുടേയും നിർമ്മാണം പുരോഗമിക്കുകയാണ്. അവ പൂർത്തിയായാൽ ഉടനെ വീടുകൾ കൈമാറും. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന വീടൊന്നിനു ആറ് ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 2018ലെ പ്രളയത്തെ തുടർന്ന് നിരവധി കുടുംബങ്ങൾ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അത്തരം ആശങ്കകളില്ലാതെ കഴിയാൻ സാധിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടം ആദിവാസി ജനതയ്ക്ക് നൽകുമെന്ന സർക്കാരിന്റെ ഉറപ്പു പാലിക്കപ്പെടുകയാണ്.

Related posts

ബഫർ സോൺ: ജനജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി:കേരള പൊലീസ്

Aswathi Kottiyoor

*മഴ: 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox