22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എം മുകുന്ദൻ പാർക്ക്‌ വിസ്‌മയ’യുടെ ഭാഗമാകുന്നു
Kerala

എം മുകുന്ദൻ പാർക്ക്‌ വിസ്‌മയ’യുടെ ഭാഗമാകുന്നു

ജില്ലാ പഞ്ചായത്ത്‌ മാഹിയിൽ നിർമിച്ച എം മുകുന്ദൻ പാർക്ക്‌ മലബാർ ടൂറിസം ഡെവലപ്‌മെന്റ്‌ സൊസൈറ്റി (എംടിഡിസി) ഏറ്റെടുക്കുന്നു. പറശ്ശിനി വിസ്‌മയ പാർക്ക്‌ സംരംഭകരായ എംടിഡിസിയുടെ ജില്ലയിലെ രണ്ടാമത്തെ പാർക്കാവും ഇത്‌. മെയ്‌ ആദ്യം തുറക്കാനാണ്‌ തീരുമാനം.
2020 നവംബറിൽ നിർമാണം പൂർത്തിയാക്കിയെങ്കിലും കോവിഡ്‌ പ്രതിസന്ധി കാരണം തുറന്നുകൊടുത്തിരുന്നില്ല. ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിൽ മയ്യഴിപ്പുഴയുടെ തീരത്ത് ജില്ലാ പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള 1.12 ഹെക്ടറിലാണ് പാർക്ക്. മയ്യഴിയുടെ കഥാകാരൻ എം മുകുന്ദനോടുള്ള ആദരപൂർവമാണ്‌ പാർക്കിന്‌ അദ്ദേഹത്തിന്റെ പേര്‌ നൽകിയത്‌. ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ നിർമിതികേന്ദ്രയാണ്‌ പാർക്ക്‌ നിർമിച്ചത്‌.
ഓപ്പൺ സ്റ്റേജ്, പ്രകൃതിദത്ത ശിലകൾകൊണ്ടുള്ള ശിൽപ്പങ്ങൾ, ചെറിയ കുളം, കുട്ടികൾക്കുള്ള കളിസ്ഥലം, കളിയുപകരണങ്ങൾ, 25 പേർക്ക്‌ ഇരിക്കാവുന്ന മൂന്ന് പവിലിയനുകൾ, പൂന്തോട്ടം, നടപ്പാതകൾ, മരച്ചോട്ടിൽ ഇരിപ്പിടങ്ങൾ, വിശ്രമിക്കാനുള്ള കുടിലുകൾ, കാന്റീൻ, കുടിവെള്ള സൗകര്യം, വൈദ്യുതി വിളക്കുകൾ, ശൗചാലയങ്ങൾ എന്നിവയാണ് പാർക്കിലുള്ളത്. ചെറിയ സംഗമങ്ങൾക്കും പരിപാടികൾക്കുമുള്ള വേദിയായും പാർക്കിനെ ഉപയോഗിക്കാനാവും. പാർക്കിനോടനുബന്ധിച്ച് മലനാട്‌ മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ബോട്ടുജെട്ടിയും നിർമിച്ചിട്ടുണ്ട്‌.
കോവിഡ്‌ പ്രതിസന്ധി കാരണം പ്രതീക്ഷിച്ച പോലെ പ്രവർത്തിപ്പിക്കാനാവാത്ത പാർക്കിന്‌ പുതിയ ഒരു തുടക്കമാണിതെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. ആളുകൾക്ക്‌ എളുപ്പം എത്തിച്ചേരാവുന്ന പാർക്കിൽ വലിയ ടൂറിസം സാധ്യതകളാണുള്ളതെന്നും അവർ പറഞ്ഞു. രാവിലെയും വൈകിട്ടും ആളുകൾക്ക്‌ സമാധാനമായി ചെന്നിരിക്കാവുന്ന ഒരു ഇടമായി പാർക്കിനെ മാറ്റുകയാണ്‌ ലക്ഷ്യമെന്ന്‌ വിസ്‌മയ പാർക്ക്‌ ജനറൽ മാനേജർ ഇ വൈശാഖ്‌ പറഞ്ഞു. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ പാർക്ക്‌ പ്രവർത്തിക്കും. കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനഫീസിൽ ഇളവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കൊ​പ്പം ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ വേ​ണ​മെ​ന്ന് താ​ലി​ബാ​ൻ

Aswathi Kottiyoor

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

Aswathi Kottiyoor

കാർഷിക മേഖലയിലെ ഉദ്പാദനച്ചെലവ് കുറയ്ക്കുന്നതിനു കാര്യക്ഷമമായ ഇടപെടലുണ്ടാകണം: മന്ത്രി കെ.എൻ ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox