ഇന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമാകാനൊരുങ്ങുകയാണ് ടി.വി.എസ്. ഇതിന്റെ ഭാഗമായാണ് ടി.വി.എസ്. റെയ്ഡര്‍ 125 എന്ന മോഡല്‍ അവതരിപ്പിച്ചത്
പെട്രോളിന്റെ വില 100-110ല്‍ കുതിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ബൈക്കുകള്‍ എടുത്തവരൊക്കെ ഇപ്പോള്‍ ഫ്യുവല്‍ എഫിഷ്യന്റ് ബൈക്കുകള്‍ അന്വേഷിച്ച് തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ലഭ്യമായതില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളെ പരിചയപ്പെടുത്തുന്ന സെഗ്മെന്റ് ഓട്ടോഡ്രൈവില്‍ ആരംഭിക്കുകയാണ്.
ഇന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കരുത്തന്‍ സാന്നിധ്യമാകാനൊരുങ്ങുകയാണ് ടി.വി.എസ്. ഇതിന്റെ ഭാഗമായാണ് ടി.വി.എസ്. റെയ്ഡര്‍ 125 എന്ന മോഡല്‍ അവതരിപ്പിച്ചത്. എല്‍.ഇ.ഡി. ലൈന്‍ ഡി.ആര്‍.എല്‍. നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലീറ്റ് സീറ്റ്, ബ്ലാക്ക് അലോയി വീല്‍, ഉയര്‍ന്ന് നില്‍ക്കുന്ന എക്സ്ഹോസ്റ്റ്, പ്രൊജക്ട് ചെയ്ത് നില്‍ക്കുന്ന റൈഡര്‍ ബാഡ്ജിങ്ങ്, ഉയര്‍ന്ന ടാങ്ക് തുടങ്ങിയവയാണ് കാഴ്ചയില്‍ ഈ ബൈക്കിനെ ആകര്‍ഷകമാക്കുന്നത്.