25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മീനിലെ മായം കണ്ടെത്താൻ പരിശോധന
Kerala

മീനിലെ മായം കണ്ടെത്താൻ പരിശോധന

മീനിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർക്കുന്നതായുള്ള വ്യാപക പരാതിയെ തുടർന്ന്‌ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തലശേരിയിൽ പരിശോധന നടത്തി. ഫോർമാലിന്റെ അംശം ഉണ്ടോ എന്നറിയാനുള്ള ഫോർമാലിൻ സ്ട്രിപ്പ് ഉപയോഗിച്ചാണ് പരിശോധന. സാമ്പിൾ ശേഖരിച്ച് മൊബെെൽ ടെസ്റ്റിങ് ലാബിലും പരിശോധന നടത്തി. ഉദ്യോ​ഗസ്ഥരായ വിമല മാത്യു, കെ വിനോദ് കുമാർ, എ കെ ഷീജ, എ വി സുരേഷ് ബാബു, എം കുഞ്ഞിക്കണ്ണൻ, ഷാജി സത്യൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായത്. മാഹി, ധർമടം തുടങ്ങിയ കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധനയുണ്ടാവും.

Related posts

വനം മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയില്‍: മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24 മുതൽ ; പു​തു​ക്കി​യ ബ​ജ​റ്റ് ജൂ​ണ്‍ നാ​ലി​നുത​ന്നെ

Aswathi Kottiyoor

സംരംഭക വർഷം: അനുമതി നൽകാൻ ലൈസൻസ് മേള; വകുപ്പുകളുടെ ഏകോപനത്തിന് കോർ കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox