24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ട്രയൽ റൺ വിജയകരം – പഴശ്ശി കനാൽ വഴി വെള്ളം ഒഴുകിയത് 13 വർഷത്തിന് ശേഷം
Iritty

ട്രയൽ റൺ വിജയകരം – പഴശ്ശി കനാൽ വഴി വെള്ളം ഒഴുകിയത് 13 വർഷത്തിന് ശേഷം

ഇരിട്ടി: പഴശ്ശി കനൽ വഴി 13 വർഷത്തിന് ശേഷം വെള്ളമൊഴുകി. ജലവകുപ്പ് മന്ത്രി ജോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ട്രയൽ റൺ വിജയകരമായി. നാൽപ്പതാണ്ടിന് മുൻപ് ജില്ലയെ കാർഷിക സമൃദ്ധിയിലേക്ക് നയിക്കാനായി തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതിയിൽ നിന്നും കനൽ വഴി വെള്ളമൊഴുക്കുന്നത് കഴിഞ്ഞ 13 വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. മെയിൻ കനാൽ വഴി വെള്ളം ഒഴുക്കാനുള്ള ട്രയൽറൺ ആണ് ബുധനാഴ്ച വിജയകരമായി നടത്തിയതിയത്. പരീക്ഷണാടിസ്ഥാനത്തിൽ കനാലിന്റെ അഞ്ചര കിലോമീറ്റർ ഭാഗത്താണ് വെള്ളം എത്തിച്ചത്. കനാൽ തുറക്കുന്ന ചടങ്ങ് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
10 സെന്റീ മീറ്ററോളം കനാലിന്റെ മൂന്ന് ഷട്ടറുകളും ഉയർത്തിയാണ് വെള്ളം ഒഴുക്കിയത്. ജലസേചന വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച ശേഷമാണ് ഷട്ടർ തുറന്നത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കനാലിന്റെ പുനർനിർമ്മിച്ച ഭാഗത്തു കൂടി നേരത്തെ വെളളം തുറന്ന് വിട്ട് കനാലിന്റെ ശേഷി വിലയിരുത്തിയിരുന്നു. അടുത്ത വർഷം 16 കിലോമീറ്റർ വെള്ളം എത്തിക്കാനുള്ള നടപടികൾക്ക് ഇതോടെ തുടക്കമായി. രണ്ട് വർഷം കൊണ്ട് 46 കിലോമീറ്റർ മാഹി വരെ വരുന്ന മെയിൻ കനാൽ വഴി വെള്ളം എത്തിക്കാനുള്ള പദ്ധതിക്കാണ് പഴശ്ശി ജല സേചന വിഭാഗം രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ ബജറ്റിൽ പദ്ധതിക്കായി പത്തുകോടി രൂപ വകയിരുത്തിയതും നവീകരണ പ്രവർത്തനങ്ങളെ വേഗത്തിലാക്കും.
പഴശ്ശി ജലസേചന വിഭാഗത്തിന്റെ സബ്ഡിവിഷൻ, ഹെഡ്ക്വാർട്ടേഴ്‌സ് സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പദ്ധതിയിലെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികൾ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. കനാലിന്റെത് ഉൾപ്പെടെയുള്ള തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ബോട്ട് സർവ്വീസ് ഉൾപ്പെടെ ആരംഭിക്കുന്നതിനുള്ള തടസങ്ങൾ നീക്കും. പദ്ധതി പ്രദേശത്തേക്കുള്ള റോഡുകളുടെ നവീകരണവും പൂർത്തിയാക്കും. പദ്ധതിയുടെ പ്രവർത്തന അവലോകനത്തിലും കാലതാമസത്തിലും വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകും. ജനങ്ങൾക്കും സർക്കാറിനും ഒപ്പം നിന്ന് പദ്ധതികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്ന ജീവനക്കാരെ സർക്കാർ സംരക്ഷിക്കുമെന്നും അല്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.കെ. ശൈലജ എം എൽ എ അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ് എം എൽ എ മുഖ്യാതിഥിയായിരുന്നു. ഇരിട്ടി, മട്ടന്നൂർ നഗരസഭാ അധ്യക്ഷൻമാരായ കെ.ശ്രീലത, പി.അനിതാവേണു, നഗരസഭാ കൗൺസിലർമാരായ പി.ബഷീർ, ഷാഹിന സത്യൻ, കെ.മജീദ്, ജലസേചന വിഭാഗം ചീഫ് എഞ്ചിനീയർ എം.ശിവദാസൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സക്കീർഹുസൈൻ, കെ.വി രാമചന്ദ്രൻ, പായം ബാബുരാജ്, അഷ്‌റഫ് ചാലിയോട്ട്, ജോയി കൊന്നക്കൽ, മാത്യുകുന്നപ്പള്ളി, സത്യൻ കൊമ്മേരി, കെ.മുഹമ്മദലി, സി.വി.എം. വിജയൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.ഡി. ബാബു എന്നിവർ സംസാരിച്ചു.
പഴശ്ശി ജലസേചന പദ്ധതിയിൽ 46 കിലോമീറ്റർ മെയിൻ കനാലും 404 കിലോമീറ്റർ കൈക്കനാലുകളുമാണ് ഉണ്ടാക്കിയത്. ആരംഭത്തിൽ ഇതിലൂടെ എല്ലാം വെളളം എത്തിക്കാനും കഴിഞ്ഞിരുന്നു. പത്ത് വർഷത്തിനുള്ളിൽ തന്നെ കനാലിന്റെ പലഭാഗങ്ങളിലും ചോർച്ചതുടങ്ങി. ഷട്ടറിന്റെ തകരാറ് കാരണം കനാലിലേക്ക് ഒഴുകേണ്ട വെള്ളം പദ്ധതിയിൽ നിന്നും വളപട്ടണം പുഴയിലേക്ക് ഒഴുകി തുടങ്ങിയതോടെ ആറുമാസം കനാൽ വഴി വെളളം എത്തിക്കാനുള്ള ശേഷി രണ്ടോ മൂന്നോ മാസത്തിലേക്ക് ചുരുങ്ങി. ചോർച്ച രൂക്ഷമായതോടെ പദ്ധതിയിൽ നിന്നും വെളളം പമ്പ് ചെയ്ത് കനാലിലേക്ക് ഒഴുക്കി വിടേണ്ട അവസ്ഥവരെ ഉണ്ടായി. ഇതോടെ വർഷങ്ങളായി വെള്ളം ഒഴുകാതായതോടെ കൈകനാൽ പ്രദേശങ്ങൾ കൈയേറിയും മറ്റും ജനങ്ങൾ റോഡുകളായും മറ്റും മാറ്റി. 2008 ആണ് അവസാനമായി കനാൽ വഴി പദ്ധതിയിൽ നിന്നും വെള്ളം ഒഴുക്കിവിട്ടത്.
2012ൽ ഷട്ടർ തുറക്കാൻ കഴിയാഞ്ഞതുമൂലം ഉണ്ടായ പ്രളയത്തിൽ മെയിൻ കനാലിന്റെ പല ഭാഗങ്ങളും കുത്തിയൊഴുകിപോയിരുന്നു. ആറുകോടി മുടക്കി കനാലിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ചു. പദ്ധതിയുടെ ചോർച്ചയുള്ള 16 ഷട്ടറുകൾ മാറ്റി പുതിയ സ്ഥാപിച്ചതോടെ പദ്ധതിയിലെ റിസർവോയർ ലെവർ 26.52 മീറ്റർ നില നിർത്താൻ കഴിയുന്നതാണ് പ്രതീക്ഷ നൽകുന്നത്. സംഭരണിയിൽ 23.8 മീറ്റർ വെളളം നിലനിർത്താൻ കഴിഞ്ഞാൽ കനാൽ വഴി വെള്ളം എല്ലാ സമയവും ഒഴുക്കി വിടാൻ കഴിയും. മെയിൻ കനാൽ വഴി വെളളം എത്തിക്കാൻ കഴിഞ്ഞാൽ കൈക്കാനാലുകൾ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനുള്ള ശ്രമം ആരംഭിക്കും.

Related posts

ചൂണ്ടയിടാം വിശ്രമിക്കാം, ഇരിട്ടി പുഴയോര ഇക്കോപാർക്കിൽ.

Aswathi Kottiyoor

കുടകിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കർണ്ണാടക മുസ്ലിം ജമാഅത്ത് ജില്ലാ നേതാവ് മരണപ്പെട്ടു.

Aswathi Kottiyoor

ഓ​ൺ​ലൈ​ൻ ക​ണ​ക്ടി​വി​റ്റി പ്രശ്നം പ​രി​ഹ​രി​ക്കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox