സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിന്റെ പൊതുവിതരണ ചരിത്രം സംബന്ധിച്ച, സർക്കാർ ഉത്തരവുകൾ, ഫോട്ടോകൾ, ആദ്യകാല റേഷൻ ലൈസൻസുകൾ, റേഷൻ കാർഡുകൾ, പത്ര വാർത്തകൾ, മറ്റ് രേഖകൾ എന്നിവ ഉൾപ്പെടുത്തി ഒരു ആർക്കൈവ് തയാറാക്കുന്നു. ഇത്തരം രേഖകൾ പൊതുജനങ്ങളുടെ കൈവശമുണ്ടെങ്കിൽ അവയുടെ ചിത്രങ്ങൾ/ പകർപ്പുകൾ പൊതുവിതരണ വകുപ്പിന് കൈമാറാവുന്നതാണ്. ഇവ നേരിട്ടോ civilsupplies60@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ ഏപ്രിൽ 30നു മുമ്പ് കൈമാറാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പ്രാധാന രേഖകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.