• Home
  • Kerala
  • പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ 24 വരെ നീട്ടി
Kerala

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ 24 വരെ നീട്ടി

രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്നുള്ള സംഘർഷസാധ്യത കണക്കിലെടുത്തു ജില്ലയിൽ നിരോധനാജ്ഞ 24നു വൈകിട്ട് 6 വരെ നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടൊപ്പം ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവർ യാത്ര ചെയ്യാനുള്ള വിലക്കും ഇതര നിയന്ത്രണങ്ങളും തുടരും. ജില്ലയിൽ പൊലീസ് പരിശോധനയും കർശനമാക്കി.

എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെയും പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസനെയും അക്രമികൾ കൊലപ്പെടുത്തിയതിനെത്തുടർന്നു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണു ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്കിന്റെ ഉത്തരവ്.

സുബൈർ വധക്കേസിൽ അറസ്റ്റിലായ നോമ്പിക്കോട് വടകോട് കള്ളിമുള്ളിയിൽ കെ.രമേശ് (44), എടുപ്പുകുളം കരിമണ്ണ് ജി.ആറുമുഖൻ (27), മരുതറോഡ് കല്ലേപ്പുള്ളി ആലമ്പള്ളം കുറുപ്പത്ത് എം.ശരവണൻ (33) എന്നിവരെ പ്രാഥമിക തെളിവെടുപ്പിനു ശേഷം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്) ഹാജരാക്കി മേയ് 4 വരെ റിമാൻഡ് ചെയ്തു. പ്രതികളുടെ തിരിച്ചറിയൽ പരേഡിന് അന്വേഷണസംഘം ഇന്നു കോടതിയിൽ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡിനു ശേഷം വിശദാന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകും.

പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രധാന പ്രതികളെ തിരിച്ചറിഞ്ഞു. ഇവർക്കായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗൂഢാലോചന സംബന്ധിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ്, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം.

Related posts

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്

Aswathi Kottiyoor

കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: പു​ന​ര​ധി​വാ​സ​ത്തി​നു പാ​ക്കേ​ജ് പ​രി​ഗ​ണ​ന​യിലെ​ന്നു മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox