24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നടിയെ ആക്രമിച്ച കേസ്: കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതി വിമര്‍ശനം.*
Kerala

നടിയെ ആക്രമിച്ച കേസ്: കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതി വിമര്‍ശനം.*


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം. രേഖ ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് വിചാരണ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ മാത്രം കൈവശമുള്ള കോടതി തയ്യറാക്കിയ ഫോര്‍വേഡ് നോട്ട് അടക്കം ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തോട് വിചാരണ കോടതി ചോദിച്ചത്. ഇത് ഒരു മാധ്യമത്തില്‍ വന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും സംഭവത്തില്‍ പരിശോധന വേണമെന്നും കോടതി ആവശ്യപ്പെട്ടു.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും തുടര്‍നടപടികള്‍ ആലോചിക്കാന്‍ അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളിയ സാഹചര്യം അനുകൂലമാണെന്ന് യോഗം വിലയിരുത്തി. കാവ്യാ മാധവനെ ചോദ്യംചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും യോഗം ധാരണയിലെത്തിയതായാണ് സൂചന.

കോടതി അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഇതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. അന്ന് ദിലീപിന് എതിര്‍സത്യവാങ്മൂലം നല്‍കാം.

Related posts

മാലിന്യപ്രശ്‌നം: ശക്തമായ എൻഫോഴ്‌സ്‌മെന്റ്

Aswathi Kottiyoor

ഒരു വർഷം ഒരു ലക്ഷം സംരംഭം , വായ്പ അടക്കം സമയബന്ധിത സഹായം ; ഉദ്‌ഘാടനം 30ന്‌

Aswathi Kottiyoor

ദ്വിദിന ദേശീയ പണിമുടക്കിന്‌ തുടക്കം ; അഞ്ഞൂറോളം സമരകേന്ദ്രത്തിൽ പ്രകടനം

Aswathi Kottiyoor
WordPress Image Lightbox