22.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • മാര്‍ച്ചും ധര്‍ണയും
Iritty

മാര്‍ച്ചും ധര്‍ണയും


[21/04, 3:13 pm] ഓപ്പൺ ന്യൂസ്‌ X24: പേരാവൂര്‍: കേന്ദ്ര അവഗണനയിലും പെട്രോള്‍, ഡീസല്‍ പാചക വാതക വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എന്‍.സി.പി ജില്ലാ സെക്രട്ടറി അജയന്‍ പായം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്രാജ്യത്ത് എപ്പോഴും തിരഞ്ഞെടുപ്പ് വരണമെന്നും അങ്ങനെയെങ്കില്‍ എണ്ണ കമ്പനികള്‍ക്ക് എണ്ണ വില വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത സഹചര്യവുമാണ് നിലവിലുളളതെന്ന് എന്‍.സി.പി ജില്ലാ സെക്രട്ടറി അജയന്‍ പായം പറഞ്ഞു.

കഴിഞ്ഞ മാസങ്ങളില്‍ ഇതര സംസ്ഥാനത്തെ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും ദിനംപ്രതി വില വര്‍ദ്ധിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണി പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ പോസ്റ്റ് ഓഫീസിലേക്ക്കേന്ദ്ര അവഗണനയിലും പെട്രോള്‍, ഡീസല്‍ പാചകവാത വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ.എം.രാജന്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. പുരുഷോത്തമന്‍, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.ഷാജി, എല്‍.ജെ.ഡി നേതാവ് വി.കെ ഇബ്രാഹിം, കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ഇന്ത്യയുടെ പരമാധികാരം പോലും ആദിവാസി വനിതക്ക് നൽകുമ്പോൾ കേരളത്തിൽ ആദിവാസികളെ ആനകൾ ചവിട്ടിക്കൊല്ലുന്നു – കെ. സുരേന്ദ്രൻ

Aswathi Kottiyoor

ഓപ്പറേഷൻ യെല്ലോ – ഒരു മാസത്തിനിടയിൽ ഇരിട്ടി താലൂക്ക് സപ്ലൈഓഫീസ് വിഭാഗം പിഴയീടാക്കിയത് രണ്ട് ലക്ഷത്തോളം രൂപ

Aswathi Kottiyoor

ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമപ്രവർത്തകന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox