30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിൽ വാക്‌സിനെടുത്തവർ 80 ശതമാനം
Kerala

കേരളത്തിൽ വാക്‌സിനെടുത്തവർ 80 ശതമാനം

സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളിൽ ആദ്യഡോസ്‌ കോവിഡ്‌ വാക്‌സിനെടുത്തവർ 2.82 കോടി (80 ശതമാനം). 2021 ജനുവരി 16ന്‌ ആരംഭിച്ച വാക്‌സിൻ വിതരണം ഒരുവർഷവും മൂന്നുമാസവും പിന്നിടുമ്പോഴാണ്‌ ഈ നേട്ടം. 2022 ജനുവരി മൂന്നിന്‌ 15–- 17 പ്രായക്കാർക്കും വാക്‌സിൻ നൽകിത്തുടങ്ങിയതോടെയാണ്‌ ആദ്യഡോസെടുത്തവരുടെ എണ്ണം ഉയർന്നത്‌. ജനുവരി പത്തിന്‌ കരുതൽ ഡോസും മാർച്ച്‌ 16ന്‌ 12–-14 പ്രായക്കാർക്കുള്ള വാക്സിനും നൽകിത്തുടങ്ങിയിരുന്നു. രണ്ട്‌ ഡോസും എടുത്തത്‌ 2.41 കോടിപ്പേരാണ്‌ (69.07 ശതമാനം). 13.75 ലക്ഷംപേർ (3.93 ശതമാനം) കരുതൽഡോസുമെടുത്തു. ആകെ വിതരണം ചെയ്‌തത്‌ 5.36 കോടി ഡോസ്‌.

തരംഗം തടയാം; കരുതൽ എടുക്കാം

രാജ്യത്ത്‌ ഒരാഴ്ച‌‌‌‌‌‌‌‌‌യ്ക്കിടെ കോവിഡ്‌ വർധനയുണ്ടാവുകയും വിവിധ സംസ്ഥാനങ്ങളിൽ എക്‌സ്‌ഇ വകഭേദം കണ്ടെത്തുകയും ചെയ്‌തതോടെ ജാഗ്രതയിൽ കേരളവും. നാലാം തരംഗമുണ്ടായാലും നേരിടാൻ സംസ്ഥാനം സജ്ജമാണ്‌.
രണ്ട്‌ ഡോസെടുത്ത്‌ ഒമ്പതുമാസം കഴിഞ്ഞ ആർക്കും സ്വകാര്യ ആശുപത്രികളിൽനിന്ന്‌ കരുതൽ ഡോസെടുക്കാം. 250 രൂപയാണ്‌ കേന്ദ്രം നിശ്ചയിച്ച വില. മുൻഗണനാ വിഭാഗക്കാർക്കുമാത്രം കരുതൽ ഡോസ്‌ സൗജന്യമാക്കിയ കേന്ദ്രനടപടിയിൽ പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്‌.

Related posts

വിവാഹം ഓൺലൈനിൽ, ബന്ധുക്കൾ ഓഫ്‌ലൈനിൽ; സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം പുനലൂരില്‍.

Aswathi Kottiyoor

ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ഉപേക്ഷിച്ചു: ചെലവ് താങ്ങാനാകാതെ.

Aswathi Kottiyoor

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്‌ : അന്വേഷണം പൂർത്തിയായി;കുറ്റപത്രം ഉടൻ

Aswathi Kottiyoor
WordPress Image Lightbox