അമ്പായത്തോട്, പാൽച്ചുരം മേഖലകളിൽ കാട്ടാനശല്യം രൂക്ഷം. കാട്ടാനകളെ പ്രതിരോധിക്കാനായി സ്ഥാപിച്ചിരിക്കുന്ന സോളാർ വൈദ്യുത വേലി നോക്കുകുത്തിയായെന്നാണ് നാട്ടുകാരുടെ പരാതി. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് ബാവലിപ്പുഴ കടന്ന് ജനവാസ കേന്ദ്രത്തിലേക്ക് എത്തി കൃഷി നശിപ്പിക്കുന്ന കാട്ടാനകളുടെ എണ്ണം നാൾക്കുനാൾ പെരുകയാണ്.
എന്നാൽ, വനപാലകർ ഇത് കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അമ്പായത്തോട്, പാൽച്ചുരം, തീപ്പൊരിക്കുന്ന്, കണ്ടപ്പുനം മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. വൈദ്യുതവേലി കാര്യക്ഷമല്ലാത്തതാണ് ആനകൾ കടന്നുവരാൻ ഇടയാക്കുന്നത്.
വേലിയുടെ അറ്റകുറ്റപ്പണിയെടുക്കാനോ പൊട്ടിയ കമ്പികൾ ശരിയാക്കാനോ വനപാലകർ എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും ലോ വോൾട്ടേജിലാണ് വേലി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുത വേലികളുടെ സംരക്ഷണത്തിനായി ജനകീയ കമ്മിറ്റികൾ രൂപികരിക്കുകയും അറ്റകുറ്റപ്പണിക്ക് ധനസഹായവും നല്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
previous post