28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ 30നകം തീർപ്പാക്കണം: മന്ത്രി വി ശിവൻകുട്ടി
Kerala

കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ 30നകം തീർപ്പാക്കണം: മന്ത്രി വി ശിവൻകുട്ടി

തൊഴിൽ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ മുപ്പതിനുള്ളിൽ തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ലേബർ കമീഷണറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. ഫയൽ തീർപ്പാക്കാൻ അദാലത്തു നടത്തണം. തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ, അവകാശങ്ങൾ എന്നിവ ഉറപ്പുവരുത്തണം. വകുപ്പിലെ ജീവനക്കാരിൽ ചെറിയൊരു വിഭാഗം ഉത്തരവാദിത്തങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറുന്നുണ്ട്‌. അത്‌ പാടില്ല. അഴിമതിക്കാരോട്‌ കർക്കശമായ സമീപനം സ്വീകരിക്കും. മികച്ച ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം നൽകും.

തൊഴിൽ തർക്കങ്ങളിൽ സമയബന്ധിതമായി ഇടപെട്ടു ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കണം. പരിഹരിക്കാനാവാത്തവ ലേബർ കോടതികളുടെയോ ട്രിബ്യുണലുകളുടെയോ പരിഗണനയ്ക്കു വിടണം. ട്രേഡ്‌യൂണിയനുകൾ റഫറണ്ടത്തിന് സമർപ്പിക്കുന്ന അപേക്ഷകളിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ലേബർ കമീഷണറേറ്റ് പൂർണമായും ഇ ഫയലിങ്ങിൽ ആയതിന്റെ പ്രഖ്യാപനവും ലേബർ കമ്മീഷണറേറ്റിന്റെ പുതുക്കിയ വെബ് സൈറ്റിന്റേയും ഇന്റഗ്രറ്റെഡ് കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തൊഴിൽ സെക്രട്ടറി മിനി ആന്റണി, ലേബർ കമീഷണർ ഡോ എസ് ചിത്ര എന്നിവർ പങ്കെടുത്തു.

Related posts

ഉയർന്ന പെൻഷൻ ; നഷ്ടക്കണക്ക്‌ ഊതിപ്പെരുപ്പിച്ച്‌ വീണ്ടും ഇപിഎഫ്‌ഒ

Aswathi Kottiyoor

വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ ഒരുക്കുന്നു

Aswathi Kottiyoor

ആള്‍ക്കൂട്ട വിചാരണ നടന്ന ദിവസം വിശ്വനാഥന്‍ പൊലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തല്‍

Aswathi Kottiyoor
WordPress Image Lightbox