ജില്ലയിലെ അഞ്ച് തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മേയ് 17-ന് നടക്കും. കണ്ണൂർ കോർപ്പറേഷൻ വാർഡ് 10 (കക്കാട്), പയ്യന്നൂർ നഗരസഭ വാർഡ് ഒൻപത് (മുതിയലം), കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് വാർഡ് ഏഴ് (പുല്ലാഞ്ഞിയോട്), മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് ആറ് (തെക്കേകുന്നുമ്പ്രം), മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്ത് വാർഡ് അഞ്ച് (നീർവേലി) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഇതിൽ നീർവേലി ജനറലും ബാക്കി നാലും സ്ത്രീസംവരണവുമാണ്.
തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ഏപ്രിൽ 13-ന് നിലവിൽവന്നു. ഏപ്രിൽ 20-നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 27.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ 28. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30. മേയ് 17-ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 18-ന്.
ഇതു സംബന്ധിച്ച് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. ബീനയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
previous post