24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഉപഭോക്തൃ തർക്ക പരാതികൾ ഇനി ഓൺലൈനായി ഫയൽ ചെയ്യാം
Kerala

ഉപഭോക്തൃ തർക്ക പരാതികൾ ഇനി ഓൺലൈനായി ഫയൽ ചെയ്യാം

സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ദേശീയതലത്തിൽ രൂപീകരിച്ച edaakhil വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികൾക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേൾക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും. പരാതികളിൽ 21 ദിവസത്തിനകം തീരുമാനമറിയിക്കും. വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നൽകിയ തുക അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പരാതികൾക്ക് ഫീസ് ഈടാക്കില്ല.

Related posts

മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്, ഓർഡിനൻസ് നിയമമാകുന്നു; ആശങ്ക മാറാതെ മത്സ്യമേഖല.

Aswathi Kottiyoor

ദുബൈയില്‍ അവധിക്കാല തിരക്ക്: പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം

Aswathi Kottiyoor

2020ൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്​ടമായത്​ 1.20 ലക്ഷം പേർക്ക്​; ശരാശരി ഒര​ു ദിവസം 328 മരണം

Aswathi Kottiyoor
WordPress Image Lightbox