24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷം: ഏപ്രിൽ 24ന് പ്രത്യേക ഗ്രാമസഭകൾ ചേരും
Kerala

ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷം: ഏപ്രിൽ 24ന് പ്രത്യേക ഗ്രാമസഭകൾ ചേരും

ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഏപ്രിൽ 24ന് പ്രത്യേക ഗ്രാമസഭകൾ ചേരുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രാദേശിക ആസൂത്രണത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവി പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. സുസ്ഥിര വികസനത്തിൽ ഊന്നിയുള്ള വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കേരളം ഇതിനോടകംതന്നെ ഏറെ മുന്നോട്ടു പോയി. പതിനാലാം പഞ്ചവത്സരപദ്ധതി ലക്ഷ്യാധിഷ്ഠിതമായ ആസൂത്രണത്തിലൂന്നിയാകണമെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാകണമെന്നും പദ്ധതി രൂപീകരണ മാർഗരേഖയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകൾ ചേരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് തലത്തിൽ ഒറ്റ ഗ്രാമസഭയാണ് ചേരുക. ഇവിടെ വാർഷിക പദ്ധതി മാർഗരേഖ അവതരിപ്പിച്ച് ചർച്ച ചെയ്യും. ഇതിനായി കിലയുടെ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാരുടെ സഹായം തേടാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രാലയവും സംസ്ഥാനവും ഊന്നൽ നൽകുന്ന പത്തോളം വിഷയാധിഷ്ഠിത ലക്ഷ്യങ്ങളിൽ ഓരോ പഞ്ചായത്തും മുൻഗണന പട്ടിക തയ്യാറാക്കും. ഇത് ഗ്രാമസഭയിൽ അവതരിപ്പിക്കും. ഇതിൽ ആദ്യത്തേതാണ് പിന്നീട് കേന്ദ്ര മന്ത്രാലയത്തിലേക്കും ജില്ലാ ആസൂത്രണ സമിതിയിലേക്കും അറിയിക്കുക. വിശേഷാൽ ഗ്രാമസഭകൾ സംഘടിപ്പിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ എല്ലാ ഗ്രാമപഞ്ചായത്തുകളും കൈക്കൊള്ളണം. ഗ്രാമസഭകളുടെ വിവരങ്ങൾ വൈബ്രന്റ് ഗ്രാമസഭ പോർട്ടലിൽ അന്ന് തന്നെ അപ്ലോഡ് ചെയ്യണമെന്ന് മന്ത്രി അറിയിച്ചു.

Related posts

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; കണ്ണൂർ ഉൾപ്പെടെ5 ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

Aswathi Kottiyoor

കെട്ടിട നിർമാതാക്കൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സ്വാതന്ത്ര്യ ദിനാഘോഷം: പരേഡില്‍ 26 പ്ലാറ്റൂണുകള്‍

Aswathi Kottiyoor
WordPress Image Lightbox