27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ദിലീപിന്‌ തിരിച്ചടി: വധഗൂഢാലോചന കേസ്‌ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
Kerala

ദിലീപിന്‌ തിരിച്ചടി: വധഗൂഢാലോചന കേസ്‌ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി


കൊച്ചി> നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ജസ്‌റ്റിസ്‌ സിയാദ്‌ റഹ്മാന്റേതാണ്‌ വിധി. കേസിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്‌തമാക്കി. കേസ്‌ സിബിഐക്ക്‌ വിടാനും കോടതി തയ്യാറായില്ല.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്‌. ആ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ വധഗൂഢാലോചന നടന്നുവെന്ന ‌സം‌വിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

കേസിൽ താൻ നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചുവെന്നും ഇത്‌ പ്രതീക്ഷിച്ച വിധിയാണെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

Related posts

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്.

Aswathi Kottiyoor

സവാരി വൈകും: സർക്കാരിന്‍റെ ഓൺലൈൻ ഓട്ടോ ടാക്സി ആപ് പ്ലേ സ്റ്റോറിലെത്തിയില്ല

Aswathi Kottiyoor

ലൈഫ്: മുൻഗണനാ പട്ടികയിൽ അർഹരായ മുഴുവൻ പേരേയും ഉൾപ്പെടുത്തും

Aswathi Kottiyoor
WordPress Image Lightbox