പ്രധാനമന്ത്രി ഗരീബ് കല്യാണ് പദ്ധതിയുടെ ഭാഗമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് കാലാവധി ആറു മാസത്തേക്ക് നീട്ടി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുക്കുന്ന ആരോഗ്യ പ്രവർത്തകരെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഇൻഷുറൻസ് കാലാവധി നീട്ടിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
2020 മാർച്ചിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മരണമടഞ്ഞ 1905 ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം രാജ്യത്തെ 22 ലക്ഷത്തിൽ അധികം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്.
രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ ഉൾപടെ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.