26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭൂജലവികസനം നിയന്ത്രിക്കുന്നതിന് സർക്കാർ വിജ്ഞാപനം
Kerala

ഭൂജലവികസനം നിയന്ത്രിക്കുന്നതിന് സർക്കാർ വിജ്ഞാപനം

സംസ്ഥാനത്ത് ഭൂജലവികസനം ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊതുതാൽപര്യം മുൻനിർത്തി ‘കേരള ഭൂജല നിയന്ത്രണ ക്രമീകരണ ആക്ട് 2002’ നിലവിലുണ്ട്. ഭൂജലം (നിയന്ത്രണവും ക്രമീകരണവും) ആക്ട് പ്രകാരം കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിജ്ഞാപനമായി.
പാലക്കാട് ജില്ലയിൽ ചിറ്റൂർ ബ്ലോക്കിൽ എലപ്പുള്ളി, പൊൽപ്പുള്ളി, എരുത്തേമ്പതി കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി എന്നിവ അമിതചൂഷിത മേഖലയായി പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ മലമ്പുഴ ബ്ലോക്കിൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് എന്നിവ ഗുരുതര മേഖലയായി പ്രഖ്യാപിച്ചു.
കാസർഗോഡ് ജില്ലയിൽ കാസർഗോഡ് ബ്ലോക്കിൽ ബദിയഡുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള്ള, മധൂർ, മൊഗ്രാൽ-പുത്തൂർ, കാസർഗോഡ് മുനിസിപ്പാലിറ്റി എന്നിവ ഗുരുതര മേഖലയായി പ്രഖ്യാപിച്ചു.
വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിൽ ഭൂജലവികസനത്തിനു(കിണർനിർമ്മാണം) അതോറിറ്റിയുടെ മുൻകൂർ അനുമതി വേണം.
വിശദവിവരങ്ങൾക്ക്:
ജില്ലാ ഓഫീസർ, ഭൂജലവകുപ്പ്, എ-18, മുനിസിപ്പൽ റി.എച്ച്.കോംപ്ലക്‌സ്, ടൗൺ ബസ്സ് സ്റ്റാൻഡിനു സമീപം, പാലക്കാട്-678 014. ഫോൺ നമ്പർ: 04912528471, മെയിൽ- gwdpkd@gmail.com.
കാസർഗോഡ്,-671 123. ഫോൺ നമ്പർ: 0499 4255392. മെയിൽ – gwdksgd@gmail.com.

Related posts

97 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്(മെയ് 23)മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor

ഭൂമിയുടെ വിവരങ്ങള്‍ 30നകം ചേര്‍ക്കണം

Aswathi Kottiyoor

325 ബോണസ് തർക്കങ്ങൾ പരിഹരിച്ചു ; ചരിത്രനേട്ടവുമായി തൊഴിൽ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox