20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • നവകേരള തദ്ദേശകം 2022: പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി
Kerala

നവകേരള തദ്ദേശകം 2022: പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി

സംസ്ഥാനത്തെ പതിനാല് ജില്ലകളിലും സംഘടിപ്പിച്ച നവകേരള തദ്ദേശകം 2022ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന പെൻഡിംഗ് ഫയൽ അദാലത്ത് ഓരോ തലത്തിലും നിശ്ചയിച്ച സമയത്തിന് തന്നെ പൂർത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ തലങ്ങളിലാണ് ഫയൽ അദാലത്ത്. ഈ വർഷം ജനുവരി 31 വരെ സ്വീകരിച്ചതും ആരംഭിച്ചതും തീർപ്പാക്കാത്തതുമായ എല്ലാ ഫയലുകളും വർഷം തിരിച്ചും കാറ്റഗറി തിരിച്ചും ഓഫീസ് അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കിയാണ് അദാലത്ത് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കെട്ടിക്കിടക്കുന്നതും തീർപ്പ് കൽപ്പിക്കാത്തതുമായ എല്ലാ ഫയലുകളും അതാത് ഓഫീസിൽ തീർപ്പാക്കാനും ഉയർന്ന തട്ടിലെ ഓഫീസുകളിലേക്ക് നൽകാനുള്ളവ നൽകിയ ശേഷം റിപ്പോർട്ട് നൽകാനും നിർദേശം നൽകിയിട്ടുണ്ട്. അത്തരം ഫയലുകൾ ഏപ്രിൽ 12നകം തദ്ദേശ സ്ഥാപന തലത്തിലും മറ്റ് ഓഫീസ് തലങ്ങളിലും തീർപ്പാക്കി ഉയർന്ന തലത്തിലുള്ള ഓഫീസുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ജില്ലാതല ഓഫീസുകൾ ഏപ്രിൽ 20നകവും ഡയറക്ടറേറ്റുകൾ ഏപ്രിൽ 25നകവും ഫയലുകൾ തീർപ്പാക്കി അടുത്ത തലത്തിലേക്ക് നൽകാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തീർപ്പാക്കേണ്ട എല്ലാ ഫയലുകളും ഏപ്രിൽ 21നകം തീർപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകനുമായോ മറ്റുള്ള ആരെങ്കിലുമായോ നേരിട്ട് സംസാരിക്കേണ്ടതുണ്ടെങ്കിൽ അവരെ വിളിച്ച് ചർച്ച നടത്തുവാൻ മുൻകൂർ നോട്ടീസ് നൽകണം. ഏപ്രിൽ 21 വരെ ഫിസിക്കൽ അദാലത്ത് നടത്തി ഫയലുകളിൽ തീർപ്പുണ്ടാക്കും. ഇത്തരത്തിലെ ഫയലുകളിലെ അന്തിമ തീരുമാനത്തിന് മേൽത്തട്ടിന്റെ സ്പഷ്ടീകരണം ആവശ്യമെങ്കിൽ അവിടെ നടത്തുന്ന ഫയൽ അദാലത്തിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും അദാലത്തിൽ പങ്കെടുക്കുന്നയാൾക്ക് ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ജില്ലാതലത്തിൽ ഏപ്രിൽ 23നകവും ഡയറക്ടറേറ്റ് തലത്തിൽ ഏപ്രിൽ 28നകവും സർക്കാർ തലത്തിൽ ഏപ്രിൽ 30നകവും ഫയലുകൾ തീർപ്പാക്കണം. ഓരോ ഓഫീസ് തലത്തിലും ജില്ലകൾക്കും സംസ്ഥാനത്തിനും പൊതുവായും ഫയൽ അദാലത്ത് സംവിധാനം വിജയിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നോമിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫയൽ അദാലത്ത് സംവിധാനം ഓരോ തലത്തിലും കൃത്യമായി ഡോക്യുമെന്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

വരും മണിക്കൂറിൽ തലസ്ഥാനമടക്കം എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, തെക്കൻ കേരളത്തിൽ കനത്തേക്കും

Aswathi Kottiyoor

മുന്‍ഗണനാ റേഷന്‍ കാർഡ്; പിന്മാറാനുള്ള അവസരം നാളെ അവസാനിക്കും.

Aswathi Kottiyoor

പ്ലസ്‌ വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .

Aswathi Kottiyoor
WordPress Image Lightbox