കൊട്ടിയൂരിൽ വൈശാഖോത്സവത്തിന്റെ ഭാഗമായ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഉത്സവനാൾ കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ രാവിലെ തുടങ്ങും. ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമവും കുറിക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, കണക്കപ്പിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് നാളുകൾ കുറിക്കുന്നത്.