26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ 3 R കോച്ചിംഗ് ഉദ്ഘാടനം ചെയ്തു.
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ 3 R കോച്ചിംഗ് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലഘട്ടത്തിൽ നഷ്ടമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 3 R കോച്ചിംഗ് ആരംഭിച്ചു. മലയാളം, ഗണിതം, ഹിന്ദി, ഇംഗ്ലീഷ് , ഫിസിക്സ് ,കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാന പഠനമാണ് ഈ കോച്ചിംഗിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്.
സ്കൂൾ മാനേജർ ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി ഉദ്ഘാടനം ചെയ്തു.. ഹെഡ് മാസ്റ്റർ ജോൺസൺ വിസി ,PTA പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ, MPTA പ്രസിഡന്റ് ഷാന്റി സജി, പ്രോഗ്രാം കോർഡിനേറ്റർ ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.. കുട്ടികൾക്കായി വർക്ക് ഷീറ്റ്, പാഠ്യേതര പ്രവർത്തനങ്ങൾ, ഗെയിമുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവയും
3 R കോച്ചിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..

Related posts

കൃഷ്ണപിള്ള ദിനാചരണം ; സിപിഎമ്മിന്റെ നേതൃത്വത്തില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു

Aswathi Kottiyoor

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസ്

Aswathi Kottiyoor

കൊട്ടിയൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ ഏഴര കിലോ കഞ്ചാവുമായി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox