24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • [18/04, 7:39 pm] ഓപ്പൺ ന്യൂസ്‌ X24: ഉഡുപ്പിയില്‍ കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു
Kerala

[18/04, 7:39 pm] ഓപ്പൺ ന്യൂസ്‌ X24: ഉഡുപ്പിയില്‍ കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

🚬
[18/04, 7:40 pm] ഓപ്പൺ ന്യൂസ്‌ X24: ഉഡുപ്പി: സെല്‍ഫി എടുക്കുന്നതിനിടെ മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിൽ തിരയില്‍പ്പെട്ട് 3 മലയാളി വിദ്യാർത്ഥികൾ മരിച്ചത് ഒരാഴ്ച മുമ്പാണ്.അതിനടുത്ത് തന്നെ ഉഡുപ്പിയിൽ ഇന്ന് വീണ്ടും ദുരന്തം അരങ്ങേറി. ബംഗളൂരു കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ഥികള്‍ ഉഡുപ്പിയില്‍ കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരമാലയില്‍പെട്ട് മരിച്ചു. ബംഗളൂരു ജി.കെ.വി.കെ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ സതീഷ് എം നന്ദിഹള്ളി, സതീഷ് എസ് കല്യാണ്‍ഷെട്ടി എന്നിവരാണ് മുങ്ങിമരിച്ചത്.

ഇന്ന് (തിങ്കൾ) ഉച്ചയോടെയാണ് സംഭവം. വിനോദയാത്രയുടെ ഭാഗമായി ജി.കെ.വി.കെ കോളജിലെ വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലേക്ക് വന്നതായിരുന്നു. 68 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ പോകരുതെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ ഇത് വകവെക്കാതെ സെല്‍ഫി എടുക്കാന്‍ പോയി.ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. രണ്ടാമത്തെ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

Related posts

കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌: എസ്എഫ്ഐക്ക്‌ ചരിത്ര മുന്നേറ്റം

Aswathi Kottiyoor

പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ദാക്ഷിണ്യമില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

കണ്ണൂർ ജില്ലയിലെ ക്രഷറുകളും ക്വാറികളും വ്യാഴാഴ്ച അടച്ചിടും*

Aswathi Kottiyoor
WordPress Image Lightbox