28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കണ്ടെയ്‌നറുകള്‍ക്കും ട്രക്കുകള്‍ക്കും പാര്‍ക്കിങ്‌; കണ്ടെയ്‌നര്‍ റോഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേക പദ്ധതി
Kerala

കണ്ടെയ്‌നറുകള്‍ക്കും ട്രക്കുകള്‍ക്കും പാര്‍ക്കിങ്‌; കണ്ടെയ്‌നര്‍ റോഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേക പദ്ധതി

കണ്ടെയ്‌നര്‍ റോഡില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാൻ കളക്‌ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി മന്ത്രി പി രാജീവ്‌.

വഴിവിളക്കുകള്‍, പാര്‍ക്കിങ്ങ്, ടോയ്ലെറ്റ് സംവിധാനം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ് ഒരുക്കാനും നിര്‍ദേശം നല്‍കും. കണ്ടയ്‌നറുകള്‍ക്കും ട്രക്കുകള്‍ക്കും ആവശ്യമായ പാര്‍ക്കിങ്ങിന് മുൻഗണന നല്‍കും. പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജ്ജനവും നടപ്പാക്കും. കളമശ്ശേരിയില്‍ വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങും ശുചിമുറികളും ഒരുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
നിലാവ് പദ്ധതിയുടെ ഭാഗമായി കളമശ്ശേരി, എലൂര്‍ മുൻസിപ്പാലിറ്റി പരിധിയില്‍ തകരാറിലായ വഴിവിളക്കുകള്‍ എത്രയും വേഗത്തില്‍ മാറ്റി സ്ഥാപിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയില്‍ 15 ഇടങ്ങളിലും ഏലൂര്‍ മുൻസിപ്പാലിറ്റി പരിധിയില്‍ 450 ഇടങ്ങളിലും വഴിവിളക്കുകള്‍ തകരാറിലായതായി പരാതിയുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ തകരാറുണ്ടോയെന്നും പരിശോധിക്കും. കളമശ്ശേരിയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അടുത്തയാഴ്‌ചയോടു കൂടി ഏലൂരിലും പുതിയ വഴിവിളക്കുകള്‍ സ്ഥാപിക്കും.

Related posts

മ​ല​മ്പ​നി മൂ​ല​മു​ള്ള മ​ര​ണം ഇ​ല്ലാ​താ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

ഭക്ഷണത്തിനായി 
നെട്ടോട്ടമോടി ഗാസ ; ആക്രമണം ശക്തമാക്കി ഇസ്രയേൽ.

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ബജറ്റ്‌ വിഹിതത്തിൽ വർധന 774 കോടി

Aswathi Kottiyoor
WordPress Image Lightbox