കോഴിക്കോട്: 2023 അധ്യയനവർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന മിടുക്കരായ 1000 വിദ്യാർഥികൾക്ക് പൂർണമായും സൗജന്യമായ ട്യൂഷനും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്ക് ആവശ്യമായ ഫൗണ്ടേഷൻ ക്ലാസുകളും നൽകുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, കോളജിൽനിന്നും പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ വിദ്യാഭ്യാസസംരംഭമായ ഡോപ്പ അക്കാദമിയാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. ഇപ്പോൾ ഒമ്പതാം ക്ലാസിൽനിന്നും പാസായി വരുന്ന കുട്ടികൾക്കായി അഖില കേരള സ്കോളർഷിപ് പരീക്ഷ നടത്തിക്കൊണ്ടാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. കൂടാതെ ഡോക്ടർമാർ നേരിട്ട് സ്കൂളുകളിലെത്തി നടത്തുന്ന അഭിരുചി പരീക്ഷകളിലൂടെയും അഭിമുഖത്തിലൂടെയും കുട്ടികളെ തിരഞ്ഞെടുക്കും. പത്താം ക്ലാസിലെ മുഴുവൻ സിലബസ് ക്ലാസുകൾക്ക് പുറമെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ച ക്ലാസുകൾ, ലൈവ് സെഷൻസ്, പരീക്ഷകൾ, ക്വിസ് തുടങ്ങി വിദ്യാർഥികൾക്ക് സമ്പൂർണ വിദ്യാഭ്യാസ പാക്കേജ് ആണ് ഡോപ്പ അക്കാദമി സമ്മാനിക്കുന്നത്. താൽപര്യപ്പെടുന്ന ഹൈസ്കൂൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഡോപ്പ അധികാരികളുമായി ബന്ധപ്പെടാം. ഫോൺ: 9645732200.