23.2 C
Iritty, IN
July 7, 2024
  • Home
  • Delhi
  • സന്തോഷ് ട്രോഫി; ആദ്യ മത്സരത്തില്‍ ബംഗാളിന് ജയം; എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബിനെ പരാജയപ്പെടുത്തി.
Delhi

സന്തോഷ് ട്രോഫി; ആദ്യ മത്സരത്തില്‍ ബംഗാളിന് ജയം; എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബിനെ പരാജയപ്പെടുത്തി.


മലപ്പുറം: കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാളിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയില്‍ ബംഗാളിന്റെ മികച്ച മുന്നേറ്റങ്ങള്‍ക്ക് മലപ്പുറം കോട്ടപടി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.19, 24 മിനിറ്റുകളില്‍ ബംഗാള്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തി.

44-ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച അവസരം പഞ്ചാബിന്റെ തരുണ്‍ സ്ലാത്തിയയും നഷ്ടപെടുത്തി. 60-ാംമിനിറ്റില്‍ മിനുട്ടില്‍ ജയ് ബാസിന്റെ അസിസ്റ്റില്‍ ശുഭം ഭൗമിക്കാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.

രാത്രി എട്ട് മണിക്ക് കേരളം- രാജസ്ഥാനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

Related posts

രാജ്യത്താദ്യമായി 5ജി വിഡിയോകോള്‍ ചെയ്ത് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്.*

Aswathi Kottiyoor

മെസിക്ക് പരിക്ക്; ആരാധകരില്‍ ആശങ്ക അഭ്യൂഹങ്ങള്‍; വാര്‍ത്ത തള്ളി അര്‍ജന്‍റീനന്‍ മാധ്യമങ്ങള്‍:

Aswathi Kottiyoor

ലഖിംപുര്‍ ഖേരി കൂട്ടക്കൊല: ആശിഷ്‌ മിശ്രയുടെ ജാമ്യം റദ്ദാക്കി.

Aswathi Kottiyoor
WordPress Image Lightbox