26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കാറിന്റെ ചില്ലില്‍ കളര്‍ഫിലിം; നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്
Kerala

കാറിന്റെ ചില്ലില്‍ കളര്‍ഫിലിം; നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

കാറിന്റെ ചില്ലില്‍ കളര്‍ഫിലിം ഒട്ടിക്കുന്നതില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി 3500-ലേറെ വാഹനങ്ങള്‍ക്കെതിരേയാണ് നടപടിയെടുത്തത്.

കണ്ണൂരില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം 2609 കേസുകള്‍ പിടികൂടുകയും 6, 57, 750 രൂപ പിഴയീടാക്കുകയും ചെയ്തു. കാസര്‍കോട് 559 കേസുകളിലായി 1, 49, 750 രൂപയാണ് പിഴയീടാക്കിയത്.

വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതിന് കണ്ണൂരില്‍ കഴിഞ്ഞ ജനുവരിയില്‍ 157, ഫെബ്രുവരിയില്‍ 232, മാര്‍ച്ചില്‍ 98 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. കാസര്‍കോട് ജില്ലയില്‍ ജനുവരിയില്‍ 34, ഫെബ്രുവരിയില്‍ 73, മാര്‍ച്ചില്‍ 50 എന്നിങ്ങനെയാണ്. ഒരു വാഹനം പിടിച്ചാല്‍ 250 രൂപയാണ് പിഴ. കൂളിങ് ഫിലിം പൂര്‍ണമായും പറിച്ചുനീക്കുകയും ചെയ്യും.

കേന്ദ്ര നിയമഭേദഗതിയും വാഹനങ്ങളുടെ ഗ്ലാസിന്റെ സുരക്ഷ സംബന്ധിച്ച്‌ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി. ഐ. എസ്. ) ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരുന്നു.

Related posts

അട്ടപ്പാടി ആദിവാസി സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് തദ്ദേശ ഭരണ, എക്സൈസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: മന്ത്രി

Aswathi Kottiyoor

മദ്യവില കൂടും; രണ്ട് ശതമാനം വിൽപന നികുതി കൂട്ടാൻ മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox