ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് ഗുജറാത്തില്‍, 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അടയാളമാണ് പ്രതിമ സ്ഥാപിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.
ഗുജറാത്തിലെ മൊര്‍ബിയിലാണ് 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് പ്രധാനമന്ത്രി ചടങ്ങില്‍ സംബന്ധിച്ചത്. ഹനുമാന്‍ തന്റെ ഭക്തി, സേവനം എന്നിവയിലൂടെ എല്ലാവരെയും കോര്‍ത്തിണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Lokal App!