21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകും
Kerala

നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകും

യെമൻ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ സുപ്രീം കോടതി റിട്ടയേർഡ് ജഡ്‌ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കും. യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബവുമായി ചർച്ചനടത്തി നിമിഷയെ വധശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ ന്റെ ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകുക.

നിമിഷയുടെ മോചനത്തിനായി രണ്ടു സംഘങ്ങളാണ് പ്രവർത്തിക്കുക. മുൻ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള സംഘം സർക്കാർ- സർക്കാരിതര സന്നദ്ധ സംഘടനകൾ, അന്താരഷ്ട്ര എജൻസികൾ തുടങ്ങിയവരുടെ സഹകരണത്തോടെ നിമിഷയുടെ മോചന ദൗത്യം ഏകോപിപ്പിക്കും. ഈ സംഘത്തിന് ജസ്റ്റിസ് കുര്യൻ ജോസഫാണ് നേതൃത്വം നൽകുക.

നിമിഷയുടെ അമ്മ പ്രേമകുമാരി, മകൾ മിഷേൽ തുടങ്ങിയവരടങ്ങിയ സംഘം യെമൻ സന്ദർശിച്ചു ഇര തലാലിന്റെ കുടുംബത്തെ കണ്ട് ചർച്ചകൾ നടത്തി നിമിഷക്ക് മാപ്പു നല്കണമെന്നപേക്ഷിക്കും. സുപ്രീം കോടതി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തിൽ സാമൂഹ്യപ്രവർത്തകരായ റഫീഖ് റാവുത്തർ, ബാബു ജോൺ. അഡ്വ ദീപ ജോസഫ് തുടങ്ങിയവരുണ്ടാകും.

ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൃത്യവും സമയബന്ധിതവുമായ നിയമസഹായം ലഭ്യമാകുന്നതിൽ വന്ന അപര്യാപ്തതതയാണ് നിമിഷക്ക് വധശിക്ഷ ലഭിക്കാൻ ഇടയാക്കിയത്. സാധ്യമായ ഇടപെടലുകളിലൂടെ നീതി ഉറപ്പാക്കി നിമിഷയെ കൊലക്കയറിൽ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് മുഴുവൻ പേരുടെയും പിന്തുണ ഉണ്ടാകണമെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൌൺസിൽ അഭ്യർത്ഥിച്ചു.

Related posts

വീട്ടിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാം ; “സൗരതേജസ്സു’മായി അനെർട്ട്

Aswathi Kottiyoor

യാത്രക്കാരുണ്ടേൽ ബസ്​ ഓടിക്കാൻ നിർദേശം; ഡിപ്പോകളിൽനിന്ന്​ ഇനി താൽക്കാലിക ട്രിപ്പുകളും

Aswathi Kottiyoor

25നും 26നും നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല

Aswathi Kottiyoor
WordPress Image Lightbox