21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേന്ദ്ര പെൻഷനിൽ പുതിയ നിർദേശം; വർഷം 1% വർധന.
Kerala

കേന്ദ്ര പെൻഷനിൽ പുതിയ നിർദേശം; വർഷം 1% വർധന.

വിരമിക്കുന്നതിന്റെ പിറ്റേവർഷം മുതൽ കേന്ദ്ര പെൻഷനിൽ 1% വീതം വർധന അനുവദിക്കാനുള്ള സാധ്യതയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. പ്രായം കൂടുന്നതിന് ആനുപാതികമായുള്ള പെൻഷൻ വർധന 80 വയസ്സിനു പകരം 65 വയസ്സു മുതൽ നടപ്പാക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശയ്ക്കൊപ്പം ഇതും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിൽ 80 വയസ്സിലാണ് അടിസ്ഥാന പെൻഷന്റെ 20% വർധന ലഭിക്കുന്നത്. കഴിഞ്ഞദിവസം പെൻഷൻ സംഘടനകളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നടത്തിയ ചർച്ചയിലാണ് പെൻഷനാകുന്നതിനു പിറ്റേവർഷം മുതൽ 1% വർധനയെന്ന ആശയവും അജൻഡയിൽ ഉൾപ്പെടുത്തിയത്. ഓരോ വർഷവും 1% വീതം വർധിച്ച് 80 വയസ്സാകുമ്പോൾ നിലവിലുള്ളതു പോലെ തന്നെ 20% വർധന ലഭിക്കുകയും ചെയ്യും.

മെഡിക്കൽ ആനുകൂല്യം ഇരട്ടിയാക്കിയേക്കും

കേന്ദ്ര പെൻഷൻകാർക്ക് എല്ലാ മാസവും നൽകുന്ന 1000 രൂപ ഫിക്സ്ഡ് മെഡിക്കൽ അലവൻസ് (എഫ്എംഎ) 2000 രൂപയാക്കിയേക്കും. 2017 ജൂലൈയിലാണ് അലവൻസ് 1000 രൂപയാക്കിയത്. മരുന്നുവിലയടക്കം കൂടിയതു പരിഗണിച്ച് വർധന വേണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടത്. പെൻഷൻകാർക്ക് 6 മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ വൈദ്യപരിശോധനയ്ക്ക് അവസരമൊരുക്കണമെന്നും നിർദേശമുണ്ട്.

Related posts

കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള വീണ്ടും കുറയ്ക്കാന്‍ ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍.

Aswathi Kottiyoor

കോ​വി​ഡ്: ഉ​ന്ന​ത​ത​ല അ​വ​ലോ​ക​നയോ​ഗം ഇ​ന്ന്

Aswathi Kottiyoor

അരിവാൾ രോഗികൾക്ക് ധനസഹായമായി നാലു കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox