22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തോപ്പുംപടി ഹാര്‍ബര്‍ നവീകരണം: ടെൻഡർ ഈമാസം
Kerala

തോപ്പുംപടി ഹാര്‍ബര്‍ നവീകരണം: ടെൻഡർ ഈമാസം

കൊച്ചിൻ പോർട്ട് ട്രസ്റ്റ് തോപ്പുംപടി ഫിഷറീസ് ഹാർബർ നവീകരണ പദ്ധതിക്ക്‌ ഈ മാസം ടെൻഡർ വിളിക്കും. പദ്ധതിക്ക്‌​ ഫിഷറീസ്, തുറമുഖ, ഷിപ്പിങ് മന്ത്രാലയങ്ങൾ 50 കോടി രൂപവീതം അനുവദിച്ചെന്നും ഒന്നാം​ഗഡുവായി ഫിഷറീസ് മന്ത്രാലയത്തിൽനിന്ന്‌ 25 കോടി രൂപ ലഭിച്ചെന്നും കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം ബീന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെൻഡർ ക്ഷണിക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്‌.

പോർട്ട് ട്രസ്റ്റ് ​സാ​ഗർമാല പരിപാടിക്കുകീഴിൽ സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ)യുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 170 കോടിയോളം രൂപയാണ് മുതൽമുടക്ക്. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ (പിപിപി) 2023 സെപ്തംബറോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ശീതീകരിച്ച ലേല ഹാൾ, മീൻ ഇറക്കുന്നതിനും കയറ്റുന്നതിനും സംഭരിക്കുന്നതിനും ആധുനിക സജ്ജീകരണങ്ങൾ, മാലിന്യസംസ്കരണ പ്ലാന്റ്‌, ചില്ലറവിൽപ്പന കേന്ദ്രം, തൊഴിലാളികൾക്ക് വിശ്രമമുറികൾ എന്നിവയോടെയാണ് ഹാർബർ നവീകരണം വിഭാവനം ചെയ്തിരിക്കുന്നത്.
തീരസംരക്ഷണ സേനയ്‌ക്കുവേണ്ടി 120 കോടി മുതൽമുടക്കിൽ ഫോർട്ട് കൊച്ചിയിൽ പുതിയ ജെട്ടി, ഫാക്ടിന് ആവശ്യമായ അമോണിയ കൈകാര്യം ചെയ്യുന്ന സൗത്ത് കോൾ ബർത്തിന്റെ പുനർനിർമാണം എന്നിവയാണ് സാ​ഗർമാലയ്ക്കുകീഴിൽ കൊച്ചിൻ പോർട്ട് നടപ്പാക്കുന്ന മറ്റ് രണ്ട് പദ്ധതികൾ. ഇവ മേയിലും മറ്റൊരു പദ്ധതിയായ മൾട്ടി യൂസർ ലിക്വിഡ് ടെർമിനലിന്റെ ഡ്രഡ്‌ജിങ് സെപ്തംബറിലും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ബീന പറഞ്ഞു.
കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി കൺസർവേറ്റർ ജോസഫ് ജെ ആലപ്പാട്ട്, ഫിനാൻഷ്യൽ അഡ്വൈസറും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ എസ് കെ സാഹു, ചീഫ് മെക്കാനിക്കൽ എൻജിനിയർ വി ദുരൈപാണ്ഡ്യൻ, ക്രൂസ് ഫെസിലിറ്റേഷൻ, ബിസിനസ് ഡെവലപ്‌മെന്റ്‌ അഡ്വൈസർ ​ഗൗതം ​ഗുപ്ത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ 70 ശ​ത​മാ​നം ക​ഴി​ഞ്ഞു

Aswathi Kottiyoor

അട്ടപ്പാടിയിൽ കഞ്ചാവ് വേട്ട: ഓണം സ്‌പെ‌ഷ്യൽ ഡ്രൈവിൽ കണ്ടെത്തി നശിപ്പിച്ചത് 341 കഞ്ചാവ് ചെടികൾ

Aswathi Kottiyoor

സംസ്ഥാനത്തെ കോവിഡ് മരണം 40,000: നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത് 7,182 പേർ മാത്രം.

Aswathi Kottiyoor
WordPress Image Lightbox