ഇരിട്ടി: നവീകരിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരത്തിൻ്റെ ഉദ്ഘാടനവും രക്തസാക്ഷിത്വത്തിൻ്റെ എഴുപത്തിനാലാമത് വാർഷികവും വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ദിരത്തിലെ സി പി എം ലോക്കൽ കമ്മിറ്റി ഓഫിസിൻ്റെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും, ബിജുട്ടി സ്മാരക ഹാൾ ഉദ്‌ഘാടനം കെ.കെ. ഷൈലജ എം എൽ എ യും, രക്തസാക്ഷി ഫലകം അനാഛാദനം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും, ഫോട്ടോ അനാഛാദനം ജില്ലാസെക്രട്ടറിയേറ്റംഗം പി. പുരുഷോത്തമനും, കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം ഏരിയാ സെക്രട്ടറി എൻ.വി. ചന്ദ്രബാബുവും നിർവ്വഹിക്കും. എം.വി.സരള, സി.വി. ശശീന്ദ്രൻ, എന്നിവർ പ്രസംഗിക്കും. തുടർന്ന് സൗപർണ്ണിക അത്താഴ കുന്നിൻ്റെ നാട്ടരങ്ങും വിവിധ കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരി ടി. കൃഷ്ണൻ, കൺവീനർ കെ.എ. ഷാജി, ചെയർമാൻ പി.കെ. മുഹമ്മദ് മാസ്റ്റർ, പി.പി. സുഭാഷ്, പി. സനീഷ് എന്നിവർ പങ്കെടുത്തു.