24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭൂനികുതി വർദ്ധനവ് പിൻവലിക്കണം
Kerala

ഭൂനികുതി വർദ്ധനവ് പിൻവലിക്കണം


കേരള സർക്കാർ വർദ്ധിപ്പിച്ച അമിത ഭൂനികുതി പിൻവലിക്കണമെന്ന് കൊട്ടിയൂരിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് നേതൃയോഗം ആവശ്യപ്പെട്ടു .വിലകയറ്റം കൊണ്ട് വീർപ്പുമുട്ടുന്ന കർഷകർക്കു മേൽ ഇടിതീയായി നികുതി വർ ദ്ധനവ് കൊണ്ടുവരുന്നതും കാർഷിക വിളകളുടെ വിലയിടിവിന് യാതൊരു ഇടപെടലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നില്ല .കർഷക ആത്മഹത്യകളെ കണ്ടില്ല എന്നു നടിക്കുന്നത് കർഷകരോടുള്ള സമീപനമാണ് വ്യക്തമാക്കുന്നത് .രാജ്യത്ത് കർഷകര ശക്തമായി കോൺഗ്രസിൻ്റെ പിന്നിൽ അണി നിരക്കുന്നത് രാജ്യത്ത് ജനാധിപത്യം തിരിച്ചു വരുവാൻ കാരണമാകുന്നു . കാർഷിക മേഖലയെ സഹായിച്ചത് കോൺഗ്രസ് ഭരിച്ചപ്പോൾ മാത്രമാണ് എന്നും കർഷകരുടെ എഴുപത്തിരണ്ടയിരം കോടി രൂപ കാർഷിക കടം എഴുതി തള്ളിയതും കോൺഗ്രസ് ഭരിച്ചപ്പോഴാണെന്നും യോഗം അഭിപ്രായപ്പെട്ടു .യോഗത്തിൽ D .C. C സെക്രട്ടറി P. C കൃഷ്ണൻ ബൂത്ത് പ്രസിഡൻ്റ് സജി വെട്ടത്ത് പഞ്ചായത്ത് മെമ്പർ ജോണി ആമക്കാട്ട് ,ബിനോയി കുമ്പുക്കൽ ,ജോബി എടപ്പാടി എന്നിവർ സംസാരിച്ചു .

Related posts

വാക്സീനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണം: കെപിഎസ്ടിഎ.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മംഗളൂരുവിലെ കൊലപാതകം:നിരോധനാജ്ഞ, പ്രാര്‍ഥന വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കളോട് ആവശ്യപ്പെട്ട് പോലീസ്.

Aswathi Kottiyoor
WordPress Image Lightbox