24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിഷു വിപണിയിൽ സജീവമായി പാലക്കാടന്‍ മണ്‍പാത്രങ്ങൾ
Kerala

വിഷു വിപണിയിൽ സജീവമായി പാലക്കാടന്‍ മണ്‍പാത്രങ്ങൾ

വിഷു അടുത്തെത്തിയതോടെ പാലക്കാടന്‍ മണ്‍പാത്രങ്ങളുമായി സുബ്രഹ്മണ്യനും ഭാര്യ കമലവും സജീവമായി. വിഷുവിന് കണിവെക്കാനുള്ള കലങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത മണ്‍പാത്രങ്ങളാണ് ഇവര്‍ വില്‍പനക്കായി റോഡരികില്‍ നിരത്തിയിട്ടുള്ളത്.

തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിനുമുന്നിലെ ടൂറിസ്റ്റ് വാഹന പാര്‍ക്കിങ് പരിസരത്താണ് ഇവരുടെ വില്‍പന കേന്ദ്രം. 22 വര്‍ഷമായി ഈ ദമ്പതികളുടെ സാന്നിധ്യം നഗരത്തിനുണ്ട്.

സ്റ്റീല്‍, അലൂമിനീയം, ഇന്‍ഡാലിയം പാത്രങ്ങളുടെ തള്ളിക്കയറ്റത്തില്‍ ഇടക്കാലത്ത് പിറകോട്ടുപോയ മണ്‍പാത്ര വ്യവസായം പഴയതുപോലെ വീണ്ടും തിരിച്ചുവന്നിട്ടുണ്ട്. പുതുതലമുറയും മണ്‍പാത്രങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നാണ് കച്ചവടക്കാരായ ദമ്പതികള്‍ പറയുന്നത്.

Related posts

പ്രളയാവശിഷ്ടം നീക്കിയ കരാറുകാർക്ക് 40 കോടി

Aswathi Kottiyoor

വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം : കെ.എസ്.ഇ.ബി.

Aswathi Kottiyoor

തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox