27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *ഇനി ഒരേസമയം 2 റഗുലർ കോഴ്സ്; യുജിസി മാർഗരേഖ ഇന്ന്, വരുന്ന അധ്യയനവർഷം നടപ്പാകും.*
Kerala

*ഇനി ഒരേസമയം 2 റഗുലർ കോഴ്സ്; യുജിസി മാർഗരേഖ ഇന്ന്, വരുന്ന അധ്യയനവർഷം നടപ്പാകും.*

ഒരേസമയം ഇനി 2 റഗുലർ കോഴ്സുകൾ പഠിക്കാൻ അവസര‌മൊരുങ്ങുന്നു. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, പിജി യോഗ്യതകൾ ഇങ്ങനെ നേടാം. വരുന്ന അധ്യയനവർഷം ഇതു നടപ്പാക്കുമെന്നു യുജിസി ചെയർമാൻ എം. ജഗദേഷ് കുമാർ അറിയിച്ചു. മാർഗരേഖ ഇന്നു പ്ര‌സിദ്ധീകരിക്കും.

രാജ്യത്തു നിലവിൽ ഒരു സമയം ഒരു റഗുലർ കോഴ്സ് മാത്രമേ പഠിക്കാനാകൂ. മറ്റൊന്നുകൂടി പഠിക്കണമെങ്കിൽ ഇതുവരെ ഓൺലൈനിലേ സൗകര്യമുണ്ടായിരുന്നുള്ളൂ. 2 കോഴ്സുകൾ റഗുലറായി പഠിക്കാനാകുന്നതോടെ വിദ്യാർഥികളുടെ മികവേറുമെന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും യുജിസി ചെയർമാൻ പറഞ്ഞു.

വൈവിധ്യമുള്ള പഠനതാൽപര്യങ്ങളുള്ളവർക്കാണ് ഇതിന്റെ മെച്ചം. ഉദാഹരണത്തിന്, ബിഎസ്‍സി മാത്‌സ് മൂന്നാം വർഷ വിദ്യാർഥിക്കു പുതുതായി ബിഎ ഇക്കണോമിക്സിനു കൂടി ചേരാം. എം‌എസ്‍സി ഡേറ്റാ സയൻസിനൊപ്പം ബിഎ ഹിസ്റ്ററി പഠിക്കാം. റഗുലർ എൽഎൽബി വിദ്യാർഥിക്കു സായാഹ്ന കോളജിൽ ബിഎയ്ക്കു ചേരാം. വ്യത്യസ്ത മേഖലകളിലെ വിഷയങ്ങളായിരിക്കണം.

ഇരട്ട കോഴ്സ് സൗകര്യം ലഭ്യമാക്കാനോ വേണ്ടെന്നുവയ്ക്കാനോ ഉള്ള സ്വാതന്ത്ര്യം സർവകലാശാലകൾക്കുണ്ടാകും. വിദ്യാർഥിക്കു മറ്റൊരു സർവകലാശാലയുടെ കോഴ്സ് കൂടി പഠിക്കാമോ എന്നതുൾപ്പെടെയുള്ള കാ‌ര്യങ്ങളും അതതു സർവകലാശാലകൾക്കു തീരുമാനിക്കാം. യുജിസി മാർഗരേഖ നൽകുക മാത്രമാകും ചെയ്യുകയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി ചെയർമാൻ പറഞ്ഞു. തൽക്കാലം നോൺ–ടെക്നിക്കൽ കോഴ്സുകളിൽ മാത്രമാകും പുതിയ സൗകര്യം അനു‌വദിക്കുക. ടെക്നിക്കൽ, നോൺ ടെക്നിക്കൽ കോഴ്സുകൾ ഒരേസമയം അനുവ‌ദിക്കാൻ നില‌വിൽ പ്രയാസമാണെന്നും വിശദീകരിച്ചു.

വെവ്വേറെ തന്നെ പഠിക്കണം

ഒരു കോഴ്സിന്റെ ഭാഗമായി ലഭിക്കുന്ന ക്രെഡിറ്റ് മറ്റൊരു കോഴ്സിന് ഉപയോഗിക്കാനാകില്ല. ഒരേസമയം 2 ബിരുദ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിക്ക് ചില പേപ്പറുകൾ സമാനമായിരിക്കാമെങ്കിലും ഇവ വെവ്വേറെ തന്നെ പഠിച്ചു പരീക്ഷയെഴുതേണ്ടിവരും. ഹാജർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം സ്ഥാപനങ്ങളുടേതായിരിക്കും. ക്ലാസ് സമയം ക്രമീകരിക്കേണ്ട ബാധ്യത വിദ്യാർഥികൾക്കാണ്. സായാഹ്ന കോളജുകൾ ഏറെയുള്ള ഡൽഹി പോലെയുള്ള നഗരങ്ങളിൽ പുതിയ സൗകര്യം കൂടുതൽ പ്രയോജനപ്പെടുത്താനാകും.

Related posts

അജിത് പവാർ ബിജെപിയിൽ ചേർന്നാൽ സർക്കാർ വീഴും: ഭീഷണിയുമായി ശിവസേന

Aswathi Kottiyoor

513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ക്ക് 284 കോടി; ഇ സഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി

തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം അവഗണിക്കരുത്: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox