കോട്ടയം: മുൻ മന്ത്രി എം.പി.ഗോവിന്ദൻ നായർ (94) അന്തരിച്ചു. കോട്ടയം ഈരയിൽക്കടവ് ‘സുധർമ’യിൽ വച്ചായിരുന്നു അന്ത്യം. ആർ. ശങ്കർ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.
കോൺഗ്രസ് നേതാവും ദീർഘകാലം ജനപ്രതിനിധിയുമായിരുന്നു. കോട്ടയത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.
അഭിഭാഷകൻ, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, എൻ.എസ്.എസ് പ്രതിനിധിസഭാംഗം തുടങ്ങിയ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം പിന്നീട് .