25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെഎസ്ആർടിസിക്ക് ആശ്വാസം; വിപണിവിലയിൽ ഇന്ധനം നൽകണമെന്ന് ഹൈക്കോടതി
Kerala

കെഎസ്ആർടിസിക്ക് ആശ്വാസം; വിപണിവിലയിൽ ഇന്ധനം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: റീട്ടെയിൽ കമ്പനികൾക്കുളള നിരക്കിൽ കെ എസ് ആർ‍ ടി സിക്ക് ഇന്ധനം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബൾക്ക് യൂസർ എന്ന പേരിലാണ് എണ്ണ കമ്പനികൾ കെ എസ് ആർ ടി സിയിൽ നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത്.

സാധാരണ നിരക്കിനേക്കാൾ ലീറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെ എസ് ആർ ടിസിക്ക് ഡീസൽ നൽകിയിരുന്നത്. ഇത് ചോദ്യം ചെയ്ത് കെ എസ് ആർ ടി സി സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്. വില നിശ്ചയിച്ചതില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും കോടതി വിലയിരുത്തി.

ആശ്വാസം പകരുന്ന വിധിയാണെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. നിയമപോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.

Related posts

ഇ-നിയമസഭാ നടപടികൾ പഠിക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും കേരളത്തിൽ

Aswathi Kottiyoor

മാൻഡോസിൽ കുലുങ്ങാതെ തമിഴകം; മാതൃകയായി രക്ഷാപ്രവർത്തനം; ഏകോപനത്തിന് സ്റ്റാലിൻ നേരിട്ട്.

Aswathi Kottiyoor

ബെംഗളുരുവിൽ വീണ്ടും കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങി, വാഹനങ്ങൾ നശിച്ചു, ദുരിതത്തിൽ ടെക് സിറ്റി

Aswathi Kottiyoor
WordPress Image Lightbox