22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • മ​ല​യോ​ര​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Kelakam

മ​ല​യോ​ര​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

കേ​ള​കം: മ​ല​യോ​ര​ത്ത് ന​ട​പ്പാ​ക്കു​ന്ന കു​ടി​വ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യ ര​ണ്ടാം ഘ​ട്ട പൈ​പ്പി​ട​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ണി​ച്ചാ​ർ മു​ത​ൽ പ്ര​ധാ​ന ടാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന മ​ഞ്ഞ​ളാം​പു​റം വ​രെ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​യി. പ്ര​ധാ​ന ടാ​ങ്കി​ൽ നി​ന്ന് വെ​ണ്ടേ​ക്കും​ചാ​ൽ, മേ​മ​ല, പൂ​വ​ത്തി​ൻ​ചോ​ല, വെ​ള്ളൂ​ന്നി തു​ട​ങ്ങി​യ മ​റ്റു ടാ​ങ്കു​ക​ളി​ലേ​ക്കു​ള്ള പൈ​പ്പി​ട​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.
ക​ണി​ച്ചാ​ർ, കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള വ​ലി​യ പ​ദ്ധ​തി​യാ​ണ് കാ​ളി​ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഭാ​ഗ​മാ​യ കാ​ളി​ക​യ​ത്തെ കി​ണ​ർ, അ​ത്തി​ത്ത​ട്ടി​ലെ ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഭാ​ഗ​മാ​യ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലേ​ക്കും അ​വി​ടെ നി​ന്ന് മ​ഞ്ഞ​ളാം​പു​റ​ത്തെ പ്ര​ധാ​ന ടാ​ങ്കി​ലേ​ക്കു​മു​ള്ള 4.8 കി​ലോ മി​റ്റ​ർ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
മൂ​ന്നാം ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​ളാം​പു​റം, വെ​ണ്ടേ​ക്കും​ചാ​ൽ, മേ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ടാ​ങ്ക് നി​ർ​മാ​ണ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ വെ​ണ്ടേ​ക്കുംചാ​ൽ ടാ​ങ്ക് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി‌. 35 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണ പൈ​പ്പ് ലൈ​നി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചെ​യ്യു​ന്ന​ത്.
ഇ​തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 4500 ഓ​ളം ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കും. ര​ണ്ടാ​മ​ത് 5000 ലേ​റെ ക​ണ​ക്ഷ​നു​ക​ളും ന​ൽ​കും. വീ​ടു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ 100 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന വ​ലി​യ പ​ദ്ധ​തി​ക​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ വ​ഴി ന​ട​പ്പാ​ക്കു​ന്ന​ത്.

Related posts

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

പൂക്കുണ്ട്, നരിക്കടവ് കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Aswathi Kottiyoor

മെയ്‌ 29,30 തീയതികളിൽ കേളകം ഗ്രാമ പഞ്ചായത്ത്‌ മഴക്കാലപൂർവ്വ ശുചീകരണം നടത്തും……….

Aswathi Kottiyoor
WordPress Image Lightbox