പേരാവൂര്‍: കൃഷിഭവന്റെ സഹകരണത്തോടെ പേരാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ കൃഷി ചെയ്ത വിവിധ പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു. കൃഷിഭവന്റെ പച്ചക്കറി കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫയര്‍ സ്റ്റേഷനില്‍ വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്തത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി ശരത്, വാര്‍ഡ് മെമ്പര്‍ കെ.വി ബാബു, കൃഷി ഓഫീസര്‍ ഡോണ സ്‌കറിയ, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.ശശി തുടങ്ങിയവര്‍ സംസാരിച്ചു. തക്കാളി, പച്ചമുളക്, പയര്‍, വഴുതന തുടങ്ങിയവയുടെ വിളവെടുപ്പാണ് നടത്തിയത്.