കേളകം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തില്‍ ബാവലി പുഴയും തോടുകളും ഭൗമദിനമായ ഏപ്രില്‍ 22 ന് ശുചീകരിക്കും. ഇത് സംബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണം കേളകം ക്ഷീര സംഘം ഹാളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തോമസ് പുളിക്കക്കണ്ടം അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേകൂറ്റ,് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജീവന്‍ പാലുമി, കൃഷി ഓഫീസര്‍ കെ.ജി സുനില്‍, സെക്രട്ടറി പി.കെ വിനോദ് എന്നിവര്‍ സംസാരിച്ചു. ശുചീകരണത്തിനു മുമ്പായി പുഴ നടത്തം, ജലസഭ എന്നിവയും സംഘടിപ്പിക്കും