22.6 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു ആക്രിക്കടയിൽ സാധനം വില്ക്കാനെത്തിയയാൾ പേരാവൂരിൽ അറസ്റ്റിൽ
Peravoor

ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച് മറ്റൊരു ആക്രിക്കടയിൽ സാധനം വില്ക്കാനെത്തിയയാൾ പേരാവൂരിൽ അറസ്റ്റിൽ

പേരാവൂർ: ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു ആക്രിക്കടയിൽ വില്ക്കാൻ ശ്രമിച്ചയാളെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അമ്പായത്തോടിലെ വേണാട്ട് മാലിൽ അനീഷിനെയാണ്(46) പേരാവൂർ എസ്.ഐ. കൃഷ്ണൻ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

പേരാവൂർ ചെവിടിക്കുന്നിലുള്ള കാട്ടുമാടം യഹ്യയുടെ കടയിൽ നിന്നാണ് അനീഷ് ആക്രിസാധനങ്ങൾ മോഷ്ടിച്ചത്. മോഷണ വിവരം കടയുടമ ആക്രിക്കടക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടിരുന്നു.

പിന്നീട് ഇതേ സാധനങ്ങൾ ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപത്തെ ആക്രിക്കടയിൽ വില്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. അനീഷിന്റെ പേരിൽ വേറെയും കേസുകളുണ്ട്.

Related posts

നിടുംപുറംചാലിൽ ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി………..

Aswathi Kottiyoor

ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു

Aswathi Kottiyoor

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.

Aswathi Kottiyoor
WordPress Image Lightbox