24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നൂറ് ഹെക്ടർ പ്രദേശം തരിശുരഹിതമാക്കാനുളള കർമ്മ പദ്ധതികളുമായി ഇരിട്ടി നഗരസഭയുടെ വികസന സെമിനാർ
Iritty

നൂറ് ഹെക്ടർ പ്രദേശം തരിശുരഹിതമാക്കാനുളള കർമ്മ പദ്ധതികളുമായി ഇരിട്ടി നഗരസഭയുടെ വികസന സെമിനാർ

ഇരിട്ടി: കൃഷിക്ക് ജലലഭ്യത ഉറപ്പാക്കിയും തോടുകളും നീർച്ചാലുകളും ആഴം കൂട്ടി സംരക്ഷിച്ചും തരിശുരഹിത നഗരസഭ എന്ന ലക്ഷ്യത്തിനായി 100 ഹെക്ടർ തരിശുരഹിതമാക്കാനുള്ള പദ്ധതികൾക്ക് രൂപ രേഖ തെയ്യാറാക്കിയുള്ള ഇരിട്ടി നഗരസഭയുടെ 2022-23 വർഷത്തെ വികസന സെമിനാർ നടത്തി. കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് ആധുനിക യന്ത്ര വത്ക്കരണം നടപ്പിലാക്കുന്നതിനും പ്രതിവർഷം 20 ഹെക്ടർ പ്രദേശങ്ങളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും 10 ഹെക്ടർ തെങ്ങ് കൃഷി വ്യാപനത്തിനും ഊന്നൽ നൽകിയുള്ള പദ്ധതികളാണ് നടപ്പിലാക്കുക.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, വിവിധ സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ എ.കെ. രവീന്ദ്രൻ, കെ.സുരേഷ്, കെ.സോയ, ടി.കെ. ഫസീല, അംഗങ്ങളായ വി.ശശി, എ.കെ. ഷൈജു, പി.ഫൈസൽ, നഗരസഭാ സെക്രട്ടറി കെ. അഭിലാഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മുണ്ടയാടൻ രവീന്ദ്രൻ, നഗരസഭാ സുപ്രണ്ട് കെ.സി. ദീപ എന്നിവർ സംസാരിച്ചു. വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്‌സൺ പി.കെ. ബൾക്കീസ് പദ്ധതി വിശദീകരണം നടത്തി. വിവിധ വകുപ്പ് മേധവികൾ നിർവ്വഹണ സമിതി അംഗങ്ങൾ, വാർഡ് തല വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ വെച്ച് ആദരിച്ചു

Related posts

പായം നിവേദിതാ ജംഗ്‌ഷനിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു…..

Aswathi Kottiyoor

അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി രൂപീകരണ ഊരുകൂട്ടം

Aswathi Kottiyoor

ഈ ചരിത്ര നിർമ്മിതിക്ക് രക്ഷകനാരുമില്ലേ ? ഇരിട്ടി പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് പറഞ്ഞവരെ കാണാനില്ല

Aswathi Kottiyoor
WordPress Image Lightbox