കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ വെള്ളിയാഴ്ച വരെയാണ് മഴ തുടരാൻ സാധ്യത.
ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത വേണമെന്നുമാണ് മുന്നറിയിപ്പ്.