21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ചക്രവാതച്ചുഴി: കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരും
Kerala

ചക്രവാതച്ചുഴി: കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരും


തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കയ്ക്കും തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ്. മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

കേരളത്തില്‍ എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കേ ഇന്ത്യയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദ പാത്തികൂടി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരും.

Related posts

ആഗോള കമ്പനി ജി ആർ 8 കേരളത്തിൽ: ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

Aswathi Kottiyoor

വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല

Aswathi Kottiyoor

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു ;സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു……….

Aswathi Kottiyoor
WordPress Image Lightbox