ഇരിട്ടി: ഏഴ് ദിവസമായി നടന്നുവന്ന കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപിച്ചു. ഞായറാഴ്ച രാത്രി ഉത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട നടന്നു. തിങ്കളാഴ്ച രാവിലെ പള്ളിയുണർത്തലിനും കണികാണിക്കലിനും ശേഷം ക്ഷേത്രക്കടവായ ബാവലിപ്പുഴയിൽ ആറാട്ട് നടന്നു. ആറാട്ടിന് വിലങ്ങരയില്ലം ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് കൊടിയിറക്കൽ, കലശാഭിഷേകം , ഉച്ചപൂജ എന്നിവക്ക് ശേഷം നടന്ന സമൂഹ സദ്യയോടെ ഉത്സവത്തിന് സമാപനമായി.
previous post