22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നിറംമങ്ങി കണ്ണൂര്‍ നഗരത്തിലെ വസ്ത്രവിപണി
Kerala

നിറംമങ്ങി കണ്ണൂര്‍ നഗരത്തിലെ വസ്ത്രവിപണി

കണ്ണൂര്‍: കോവിഡ് പ്രതിസന്ധി പതിയെ നീങ്ങുന്നതിനിടെ വിഷുവിപണി പ്രതീക്ഷിച്ച വസ്ത്രവ്യാപാരികള്‍ക്ക് ഇടിത്തീയായി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസും സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷവും. അഞ്ചു ദിവസമായി കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തി. കൂടാതെ, സര്‍ക്കാറിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ 13 വരെ നടക്കുന്ന മെഗാ എക്‌സിബിഷനിലേക്കും ആളുകള്‍ എത്തുകയാണ്. ഇതോടെ കണ്ണൂര്‍ നഗരത്തിലെ വസ്ത്രവിപണി കൂപ്പുകുത്തി. വിഷു ആഘോഷത്തിന്റെ തൊട്ടുമുമ്പുള്ള ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു സാധാരണവിപണി സജീവമാകാറുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ കുടുംബസമേതമെത്തി വിഷുവിപണി സജീവമാക്കുമായിരുന്നു. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസും സര്‍ക്കാര്‍ വാര്‍ഷികാഘോഷവും കാരണം വസ്ത്രവിപണി കണ്ണൂര്‍ നഗരത്തില്‍ മന്ദഗതിയിലായ സ്ഥിതിയാണ്. രണ്ടുവര്‍ഷം കോവിഡ് കാരണം റമദാന്‍, വിഷു, ഓണം, ക്രിസ്മസ് വിപണികള്‍ താളംതെറ്റിയിരുന്നു. ഇതില്‍നിന്ന് കരകയറുമെന്ന പ്രതീക്ഷയോടെയായിരുന്നു വിഷുവിപണിയെ വ്യാപാരികള്‍ കണ്ടിരുന്നത്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഒഴുകിയതോടെ വസ്ത്രം വാങ്ങാന്‍ കണ്ണൂര്‍ നഗരത്തിലേക്ക് ആരും എത്താതെയായി. കണ്ണൂര്‍ നഗരത്തിലെത്തി വസ്ത്രം വാങ്ങുന്ന മിക്കവരും തൊട്ടടുത്ത നഗരങ്ങളായ തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍നിന്നാണ് തുണിത്തരങ്ങള്‍ വാങ്ങുന്നത്

Related posts

വളർത്തുമൃഗങ്ങൾക്ക് വീട്ടിൽ ചികിത്സ; ശസ്ത്രക്രിയയ്ക്ക് 1000 –4000 രൂപ

Aswathi Kottiyoor

‘ഐ4ജി 2021’ പദ്ധതിയിലേക്ക് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് കേരളം

Aswathi Kottiyoor

അ​ധ്യാ​പ​ക​രുടെ കോ​വി​ഡ് ഡ്യൂ​ട്ടി​ ഒ​ഴി​വാ​ക്ക​ണമെന്നു വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox