24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഡോക്ടർ പി.കെ. തുളസിദാസ് അനുസ്മരണം നടത്തി
Iritty

ഡോക്ടർ പി.കെ. തുളസിദാസ് അനുസ്മരണം നടത്തി

ഇരിട്ടി: ഇരിട്ടി എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡണ്ടും ഇരിട്ടി മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവു മായിരുന്ന ഡോക്ടർ പി.കെ. തുളസിദാസിന്റെ ഇരുപത്തി നാലാമത് ചരമവാർഷികദിനം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. എസ്എൻഡിപി യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിനു മുന്നിൽ യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ.വി. അജി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എൻ. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ. കെ. സോമൻ, കെ. എം. രാജൻ, എ. എം. സുകുമാരൻ, ടി. ചന്ദ്രമതി ടീച്ചർ, പി. ജി. ജയരാജൻ, നിർമലാ അനിരുദ്ധൻ, ഓമന വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

Related posts

കീഴൂർ, ആറളം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കം

Aswathi Kottiyoor

“ആരാമം ആരോഗ്യം” പദ്ധതിയുടെ ഭാഗമായി വാണീവിലാസം എൽ. പി.സ്കൂളിൽ ഔഷധസസ്യ ഉദ്യാനം

Aswathi Kottiyoor
WordPress Image Lightbox