കേളകം: ഭാരതത്തിലെ പരമോന്നത നീതിപീഠം കല്‍പ്പിച്ചു നല്‍കിയ വിധിയെ അട്ടിമറിക്കുന്ന തരത്തില്‍ നിയമനിര്‍മാണം കൊണ്ടുവരുവാനുള്ള ശ്രമത്തില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറുക, ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്ന തരത്തിലുള്ള കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും കേളകം സെന്റ് തോമസ് ഓര്‍ത്തഡോക്സ് ശാലേം ഇടവക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഫാ. നോബിന്‍ കെ വര്‍ഗീസ്, ട്രസ്റ്റി തോമസ് പുളിക്കല്‍, സെക്രട്ടറി വര്‍ഗീസ് കൂരന്‍താഴത്തുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മാത്യുസ് കവനമറ്റം, മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍, ഇടവക വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.