22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; 5 ദിവസം തുടരും
Kerala

കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; 5 ദിവസം തുടരും


തിരുവനന്തപുരം ∙ അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 5 ദിവസം മഴ തുടർന്നേക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച യെലോ അലർട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ‍ഞായറാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം.വീട്ടുവളപ്പിലെ മരങ്ങളുടെ ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഓല മേഞ്ഞതോ ഷീറ്റിട്ടതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി, 1077 എന്ന നമ്പറിൽ മുൻകൂട്ടി ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.

Related posts

50 വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലു​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ്, 40,000 മ​ര​ണം

Aswathi Kottiyoor

ചർച്ച ചെയ്യാൻ വിഷയങ്ങളേറെ; നിയമസഭാ സമ്മേളനം ഇന്ന് മുതൽ

Aswathi Kottiyoor

കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും

Aswathi Kottiyoor
WordPress Image Lightbox